Notes On Culture

ഹിന്ദുക്കൾക്ക് ഇത് അവസാനത്തെ അവസരമാണ്: ഒരു സമകാലീന സനാതന നവോത്ഥാനത്തിനു വേണ്ടിയുള്ള അഭ്യർത്ഥന

Sandeep Balakrishna, Translator: ഹരിദാസ്

Read this article in English

കഴിഞ്ഞ ഒരു നൂറ്റാണ്ടായിഎന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം ഇതാണ്: ഹിന്ദുക്കളുടെ ആത്മചൈതന്യത്തിൻറെ തിരോധാനം.

ഞാൻ വിശദീകരിക്കാം.

1800 കളുടെ മധ്യത്തിൽ തുടങ്ങി ഇരുപതാം നൂറ്റാണ്ടിൻറെ മധ്യത്തിൽ വരെ അവസാനിക്കുന്ന കാലഘട്ടത്തിൽ ഭാരതവർഷം സാക്ഷ്യം വഹിച്ചത്ആധുനിക ഇന്ത്യൻ നവോത്ഥാനംഅല്ലെങ്കിൽപുനരുദ്ധാനംഎന്ന് പറയാവുന്ന ഒരു നൂറ്റാണ്ടിനാണ്, ആത്മീയവും, ദാർശനികവും, ബൗദ്ധികവും, ദേശഭക്തി പൂരിതവുമായ ഒരുജീർണ്ണോദ്ധാരണത്തിൻറെസമയമായിരുന്നു അത്.

ഈ കാലഘട്ടത്തിൽ ഏതാണ്ട് എല്ലാ മാനുഷിക പ്രയത്ന മേഖലയിലും, ഈ രാഷ്ട്രത്തിൻറെ വലിയ ഭൂപ്രദേശത്തു ജീവിച്ചിരുന്നത് അതികായന്മാരുടെ ഒരു വൻനിര തന്നെ ആയിരുന്നു എന്ന് പറയാം. പാണ്ഡിത്യ രംഗവും വ്യത്യസ്തമായിരുന്നില്ല എന്ന് പറയേണ്ടതില്ലല്ലോ. സമയം മണ്ണായി പരിഗണിക്കപ്പെട്ടാൽ അന്നുണ്ടായിരുന്നത് ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു, ഭാരതത്തിനും ലോകത്തിനു തന്നെയും മുതൽക്കൂട്ടായി ഈ മേഖലയിൽ പ്രഗത്ഭൻമാരുടെ ഒരു ശൃംഖല തന്നെ ഉണ്ടായി- പാണ്ടുരംഗ വാമന കാനേ, മൈസൂര് ഹിരിയണ്ണാ, ജാദു നാഥ് സർക്കാർ, ബങ്കിംചന്ദ്ര ചതോപാധ്യായ, പരശുറാം കൃഷ്ണ ഗോഡെ, രമേശ് ചന്ദ്ര മജൂംദാർ, അനന്ത കുമാരസ്വാമി, ശ്യാമശാസ്ത്രി, ദേവുഡു നരസിംഹ ശാസ്ത്രി, ഗംഗാ നാഥ് ഝാ, ഗോവിന്ദ് ചന്ദ്ര പാണ്ഡെ, എസ് ശ്രീകണ്ഠ ശാസ്ത്രി, മോട്ടി ചന്ദ്ര, ആചാര്യ ചാതുർസെൻ ശാസ്ത്രി, രാധ കുമുദ് മുഖർജി, കാശി പ്രസാദ് ജയ്സ്വാൾ...എന്നിവരുടെ പട്ടിക എണ്ണത്തിലും നേട്ടങ്ങളുടെ തോതിലും ബൃഹത്താണ്. ഈ പ്രഗത്ഭൻമാരുടെ നേട്ടങ്ങളുടെ ഔന്നത്യത്തിൻറെ ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

ഓരോ പണ്ഡിതന്മാരും അവരുടേതായ രംഗങ്ങളിൽ പ്രാഥമികവും സമഗ്രവും തീക്ഷ്ണവുമായ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരുന്നെങ്കിലും- പി വി കാനെ അറിയപ്പെടുന്നത് അദ്ദേഹത്തിൻറെ മൾട്ടി വോളിയം ഗ്രന്ഥമായ ഹിസ്റ്ററി ഓഫ് ദി ധർമ്മശാസ്ത്രാസിൻറെ പേരിലും, ജാദു നാഥ് സർക്കാർ അദ്ദേഹത്തിൻറെ ഔറംഗസേബ്നെക്കുറിച്ചുള്ള ഗ്രന്ഥങ്ങളാലും, സുരേന്ദ്രനാഥ്ദാസ് ഗുപ്ത അദ്ദേഹത്തിൻറെ അഞ്ചു വോള്യങ്ങൾ ഉള്ള ഹിസ്റ്ററി ഓഫ് ഇന്ത്യൻ ഫിലോസഫിയാലും, അതുപോലെ മറ്റുള്ളവരും അറിയപ്പെടുന്നു - ഇവരിൽ പലരും ബഹുമുഖ പ്രതിഭകളും ആയിരുന്നു. ഇവർ പല ഭാഷകളിലും (ഇന്ത്യനും വിദേശീയവും ആയ) പ്രാവീണ്യം നേടിയവരും, ശിലാ ലേഖ ഉറവിടങ്ങൾ വായിച്ചെടുക്കുവാൻ കഴിയുന്നവരും, സാഹിത്യകൃതികളും, നാണയ ശേഖരങ്ങളും, ശില്പ കലയിലെ മേന്മയും വിശകലനം ചെയ്യാൻ കഴിവുള്ളവരും, അങ്ങനെ പല രംഗങ്ങളിലും പ്രാഗത്ഭ്യം നേടിയവരുമായിരുന്നു. ഏത് അളവു കോൽ വച്ച് നോക്കിയാലും ഇത് ഒരു ഗംഭീരമായ നേട്ടം തന്നെയായിരുന്നു.

ഈ പണ്ഡിതന്മാരെല്ലാം അവരുടെ കാലഘട്ടത്തിൽ എല്ലാ ഗൃഹങ്ങളിലും സുപരിചിതരായിരുന്നു. എങ്കിലും വളരെ കുറച്ചു പേരെ മാറ്റി നിർത്തിയാൽ, ഇന്നത്തെ ഇൻറർനെറ്റ് യുഗത്തിൽ, ഏത് വിവരവും എവിടെയും, എത്ര എളുപ്പത്തിൽ, തൽക്ഷണം ലഭിക്കാവുന്ന കാലഘട്ടത്തിലും വെറും 60 വർഷങ്ങൾക്കു മുൻപ് ഇങ്ങനെയുള്ള പണ്ഡിതന്മാർ ജീവിച്ചിരുന്നു എന്ന് എത്ര അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്കാണ് അറിവുള്ളത്?

അതു കൊണ്ടാണ് ഞാൻ പറഞ്ഞത് ഇതൊരു അത്ഭുതകരമായ ദുരന്തമാണെന്ന്.

സ്വാമിവിവേകാനന്ദന് ജന്മം നൽകിയ അതേ ദേശം തന്നെ ആ ദേശീയ സിംഹത്തിൻറെ തിരോധാനത്തിന് 60 വർഷങ്ങൾക്ക് ശേഷം ഒരു കമ്മ്യൂണിസ്റ്റ് നരകമായി അധപതിച്ചിരിക്കുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് കമ്മ്യൂണിസ്റ്റുകാർ ഭരിക്കുന്ന ഏത് സംസ്ഥാനവും ഇസ്ലാമികവൽക്കരിക്കപ്പെടുമെന്നുള്ളതിന്- പ്രകടമായ നിലവിലുള്ള ദൃഷ്ടാന്തങ്ങൾ കേരളവും പശ്ചിമബംഗാളും ആണ്. പഴയ ഒരു ഉദാഹരണം എടുത്താൽ, ഇറാനിലെ ഷായെ നിഷ്കാസനം ചെയ്യാൻ ആയി നടത്തിയ മുന്നേറ്റം ആയത്തുള്ള ഖൊമേനി അനായാസം കൈപ്പിടിയിൽ ആക്കി; ബാക്കി കഥ ചരിത്രമാണ്.

അതു കൊണ്ടാണ് ഞാൻ പറഞ്ഞത് ഇതൊരു അത്ഭുതകരമായ ദുരന്തമാണെന്ന്.

എങ്ങനെയാണ് സ്വാമി വിവേകാനന്ദൻറെ ആദർശങ്ങളും, തിലകൻറെയും ലാലാ ലജ്പത് റായിയുടെയും പൗരുഷവും മോഹൻദാസ് ഗാന്ധിയുടെ ഭീരുത്വത്തിന് വഴിമാറിയത്? ഞാൻ പറയുന്നത് കേൾക്കേണ്ട. ഐതിഹാസിക ചരിത്രകാരനും പണ്ഡിതനുമായ ആർ സി മജുംദാർ ദേശസ്നേഹിയും, സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഏതാണ്ടെല്ലാ സുപ്രധാന സംഭവങ്ങൾക്കും ദൃക്സാക്ഷിയും, ഭാഗഭാക്കുമായിരുന്നു. ഈ പശ്ചാത്തലത്തെ അദ്ദേഹം വിശകലനം ചെയ്യുന്നത് നോക്കുക.

ഗാന്ധിജിയുടെ ജീവിതത്തിൻറെ പരാജയം എന്തായിരുന്നെന്നാൽ യാതൊരു മുറുമുറുപ്പും ഇല്ലാതെ അദ്ദേഹത്തെ 20 വർഷത്തിലധികം പിന്തുടർന്നിരുന്ന അദ്ദേഹത്തിൻറെ അനുയായികൾ അദ്ദേഹത്തിൻറെ അറിവോ, അനുവാദം പോലും ചോദിക്കാതെ രാഷ്ട്രത്തിൻറെ വിഭജനത്തിനു വേണ്ടിയുള്ള നടപടികളെടുത്തു…[ജിന്നയുടെ പോരാട്ടം]... ഭാരതത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയിരുന്നില്ല... മറിച്ച് അദ്ദേഹത്തിൻറെ വാക്കുകളിൽ, ഹിന്ദുക്കളുടെ അടിച്ചമർത്തലിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടിയുള്ള സമരമായിരുന്നു. അദ്ദേഹം ആ സമരത്തിൽ വിജയിച്ചു, ഹിംസ കൊണ്ട് തന്നെ വിജയം വരിച്ചു എന്ന് പറയാം. ഭാരതത്തിൻറെ സ്വാതന്ത്ര്യലബ്ധിക്കു ഗാന്ധിയുടെ അഹിംസാ സിദ്ധാന്തം എത്രകണ്ട് സഹായിച്ചു എന്നുള്ളത് ഓരോരുത്തർക്കും തീരുമാനിക്കാം. എന്നാൽ പാകിസ്ഥാൻറെ സ്വാതന്ത്ര്യം ഹിംസയുടെ പ്രയോഗം കൊണ്ടും -ഏറ്റവും ക്രൂരവും പൈശാചികവുമായ ഹിംസയുടെ - ജിന്നയുടെ നേതൃത്വപാടവവും കൊണ്ടും നേടിയതാണെന്നുള്ളത് അസന്നിഗ്ധമായ കാര്യമാണ്. ഗാന്ധിയെ കൂടാതെ... ഭാരതം സ്വാതന്ത്ര്യം നേടുമായിരുന്നു എന്നുള്ളത് വലിയ തർക്കം ഒന്നും ഇല്ലാത്ത വിഷയമാണ്. എന്നാൽ തീർച്ചയായും ജിന്നയെ കൂടാതെ പാകിസ്ഥാൻ രൂപീകരിക്കപ്പെടുമായിരുന്നില്ല, ഫലങ്ങളെ മാത്രം ആശ്രയിച്ചു വിശകലനം ചെയ്താൽ. 1946- 47 ലെ കലാപങ്ങളും ഹിംസയും സൂചിപ്പിക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തിലെ അഹിംസയുടെ മേലുള്ള ഹിംസയുടെ വിജയമാണ്, കൂടാതെ ബാക്കിയുള്ള കോൺഗ്രസ് നേതാക്കളുടെ മേൽ ജിന്നയുടെ വിജയവും തന്നെയാണത്.

വാസ്തവത്തിൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം മേൽപ്പറഞ്ഞ ആധുനിക ഭാരതീയ നവോത്ഥാനം തിരസ്കരിക്കപ്പെട്ടു എന്ന് മാത്രമല്ല ഈ തിരസ്കരണത്തിന് ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ സർക്കാർ സഹായം നൽകുകയും ചെയ്തു. വിരോധാഭാസമെന്നു പറയട്ടെ, തൻറെ പ്രധാനമന്ത്രി കാലഘട്ടത്തിൽ മുഴുവനും കൊളോണിയൽ രാജിൻറെ മേൽ കടന്നാക്രമണം നടത്തിയ നെഹ്റു അതിൻറെ ഏറ്റവും പ്രകടമായ ചിഹ്നം നില നിർത്തുകയുണ്ടായി: ഇംഗ്ലീഷ് ഭാഷ. ഇന്ന് നമ്മൾ തിരിഞ്ഞു നോക്കിയാൽ, നെഹ്റു തൻറെ പ്രസിദ്ധമായ “ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി” എന്ന പ്രസംഗം ഇംഗ്ലീഷിനു പകരം ഹിന്ദിയിലോ സംസ്കൃത ഭാഷയിലോ നടത്തിയിരുന്നെങ്കിൽ ഭാരത വർഷത്തിൻറെ ഭാഗധേയം തന്നെ മാറ്റി മറിക്കപ്പെടുമായിരുന്നു. ഇതു പോലെ തന്നെ ജനാധിപത്യത്തിൻറെ ഏറ്റവും വലിയ വക്താവ് എന്ന് അവകാശപ്പെടുമ്പോഴും അദ്ദേഹം ഭാരതത്തിൽ വംശീയ രാഷ്ട്രീയം സ്ഥാപിക്കുകയും, തൽഫലമായി കോൺഗ്രസ് പാർട്ടിയുടെ തന്നെ ഭാഗധേയം ഒരു വെള്ളക്കാരിയായ സ്ത്രീയുടെ കരങ്ങളിൽ ചെന്ന് ചേരുകയും ചെയ്തു. പാർട്ടിയിലെ സമുന്നതരായ എല്ലാ നേതാക്കളും ഇന്നവർക്ക് പാദസേവ ചെയ്തു കൊണ്ടിരിക്കുന്നു. ഈ ആക്ഷേപകരമായ കാഴ്ച കണ്ടാൽ തോന്നി പോവുക, കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷ് വൈസ്രോയിയും മറ്റു ഉന്നത ഉദ്യോഗസ്ഥന്മാരും എറിഞ്ഞു കൊടുത്തിരുന്ന അപ്പക്കഷണങ്ങൾ പെറുക്കിയെടുത്ത് സംതൃപ്തി അടഞ്ഞിരുന്ന ഇന്ത്യക്കാരെക്കാളും എന്തെങ്കിലും വിധത്തിൽ ഇവർ വ്യത്യസ്തരാണോ എന്നായിരിക്കും.

സാമ്പത്തിക ക്ഷാമത്തിൻറെ സോഷ്യലിസ്റ്റ് ബീജങ്ങൾ വിതച്ചത് കൂടാതെ, നെഹ്റുവിൻറെ കമ്മ്യൂണിസ്റ്റ് പ്രീണനങ്ങളും- ബൗദ്ധികവും, വിദ്യാഭ്യാസപരവും, സാംസ്കാരികവുമായ അജണ്ട അവർ കൈയേറിയതിൽ ദുരന്തമായി പര്യവസാനിച്ചു. ഡോക്ടർ ഡേവിഡ് ഫ്രോളി ഈ അജണ്ട സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു:

ലോകത്തിലെ പല രാജ്യങ്ങളിലും പഠിപ്പിക്കപ്പെടുന്ന ചരിത്ര പുസ്തകങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യം അവർക്ക് ദേശസ്നേഹവും അഭിമാനവും പ്രദാനം ചെയ്യുക എന്നുള്ളതാണ്- അതായത് അവരിൽ ദേശസ്നേഹവും ദേശീയബോധവും ഉൾക്കൊള്ളിക്കുവാൻ വേണ്ടി. അത് അമേരിക്കയിലായാലും, ഗ്രേറ്റ് ബ്രിട്ടനിലായാലും, ജർമ്മനിയിലായാലും, റഷ്യയിലും ചൈനയിലും ആയാലും, ഈ രാജ്യങ്ങൾ ആധുനിക ദേശങ്ങളായി നില നിന്നിരുന്നിടത്തോളം കാലം ബാധകമാണ്... എന്നാൽ ഭാരതം ഇക്കാര്യത്തിൽ അപരിചിതവും സവിശേഷവുമായ രാജ്യമാണ്, കാരണം ഇവിടുത്തെ ചരിത്രപുസ്തകങ്ങൾ ദേശവിരുദ്ധമാണ്. കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷുകാർ പടച്ചുണ്ടാക്കിയ ചരിത്രമാണ് ഇന്ത്യയിലിന്നും പഠിപ്പിക്കുന്നത്. ഈ പുസ്തകങ്ങൾ പഠിച്ചു പുറത്തു വരുന്ന വിദ്യാർത്ഥികൾ അവരുടെ രാജ്യത്തെയും പാരമ്പര്യത്തെയും കുറിച്ച് അവജ്ഞയും ആശയക്കുഴപ്പവും ഉള്ളവരുമായിതീരുന്നു. മാർക്സിസ്റ്റ് പാർട്ടികൾ ഭരിക്കുന്ന പശ്ചിമബംഗാളും കേരളവും പോലുള്ള സംസ്ഥാനങ്ങളിൽ അവർ കമ്മ്യൂണിസത്തിൻറെ മഹത്വത്തെക്കുറിച്ച് പ്രകീർത്തിക്കുന്നു...ഇന്ത്യയിലെ ചരിത്ര പുസ്തകങ്ങൾ ഇവിടുത്തെ ഇസ്ലാമിക അധിനിവേശത്തിനു മുൻപുള്ള ചരിത്രവും ഹിന്ദു സാംസ്കാരിക പൈതൃകവും അവഗണിക്കാൻ ശ്രമിക്കുന്നു...ഇന്നത്തെ ഭാരതത്തിലെ ഏറ്റവും വലിയ അപകടം ഇവിടെ ഉയർന്നു വരുന്ന നാസി ജർമനിയിലെയോ, ഫാസിസ്റ്റ് ഇറ്റലിയിലെയോ പോലെയുള്ള ദേശീയത അല്ല...മറിച്ച് ദേശീയ ചൈതന്യത്തിൻറെയും ചരിത്ര അവബോധത്തിൻറെയും അഭാവവും, തൽഫലമായി ഉണ്ടാകുന്ന പൈതൃകത്തിൽ നിന്നുള്ള വ്യതിചലനവും,അത് മൂലമുണ്ടാകുന്ന വിഘടനവാദങ്ങളും ആണ്.

പരമാർത്ഥത്തിൽ, എൺപതുകളുടെ അവസാനം വരെ ഈ നെഹ്റുവിയൻ സിദ്ധാന്തങ്ങൾ ഹിന്ദുക്കളെ അപകർഷതാബോധത്തിൽ ആഴ്ത്തിയിരുന്നു. ഈ സിദ്ധാന്തങ്ങളുടെ പ്രചാരകർ, അവരുടെ കൈവശം ആയിരുന്നു എല്ലാ ചരിത്ര വിവരങ്ങളും, ഈ സ്ഥാപനങ്ങളുടെ മേൽ തങ്ങൾക്കുള്ള നീരാളിപ്പിടുത്തം കൊണ്ട്, ഇതിനു വിരുദ്ധമായ എല്ലാ ആശയങ്ങളെയും, വിവരങ്ങളെയും അടിച്ചമർത്തി. ഇവർ ഇത് എങ്ങനെയാണ് നടപ്പിലാക്കിയതെന്ന് വിവരിക്കുന്ന രണ്ട് ഗവേഷണ ഗ്രന്ഥങ്ങൾ, സെക്യുലർ തിയോക്രസി വേർഡ്സ് ലിബറൽ ഡെമോക്രസിയും പെർവേർഷൻ ഓഫ് ഇന്ത്യാസ് പൊളിറ്റിക്കൽ പാർലൻസും ആണ്.

തൊണ്ണൂറുകളിലെ ഉണർവും സമകാലീന വെല്ലുവിളികളും

എന്നാൽ ഇതിന് സമാന്തരമായി വളരെയധികം അധിക്ഷേപിക്കപ്പെട്ട, പ്രസിദ്ധരല്ലാത്ത ഒരു കൂട്ടം പ്രവർത്തകരും, വിദ്യാഭ്യാസ വിചക്ഷണരും, പണ്ഡിതന്മാരും, ചിന്തകരും, എഴുത്തുകാരും നിശബ്ദം സ്വന്തം തൊഴിലിനെയും വ്യക്തിഗത നഷ്ടങ്ങളെയും അവഗണിച്ച് പ്രവർത്തിക്കുകയുണ്ടായി. 40 വർഷത്തോളം നീണ്ടുനിന്ന പ്രവർത്തനത്തിലൂടെ അവർ രണ്ടു കാര്യങ്ങൾ സാധിച്ചു: അവരുടെ ഗവേഷണ ഗ്രന്ഥങ്ങളിലൂടെ സനാതന ധർമ്മത്തിനെ പ്രതിരോധിക്കുകയും സാമ്രാജ്യത്വ അധിനിവേശങ്ങൾ ആയ ഇസ്ലാമിനെയും ക്രിസ്ത്യാനിട്ടിയെയും കമ്യൂണിസത്തെയും തുറന്നു കാട്ടുകയും ചെയ്തു. ഇതു മാത്രം ഒരു സ്വതന്ത്രമായ ഗവേഷണത്തിനുള്ള വിഷയമാണ്.

അതുകൊണ്ടാണ് ഞാൻ വീണ്ടും പറയുന്നത് ഇതൊരു അത്ഭുതകരമായ ദുരന്തമാണെന്ന്.

ഇന്ന് പ്രസിദ്ധനും ധനികനുമായ രാമചന്ദ്ര ഗുഹ എന്ന ഒരു ഒരു ക്രിക്കറ്റ് കമൻറേട്ടർ, പ്രഗത്ഭനായ ചരിത്രകാരൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്, മേക്കേഴ്സ് ഓഫ് മോഡേൺ ഇന്ത്യ എന്ന പുസ്തകത്തിൽ സ്വാമി വിവേകാനന്ദൻറെ പേര് വിട്ടു കളയുമ്പോൾ അത് ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. ഇത് മാത്രമല്ല. ഇതിനെ പ്രതിരോധിക്കുവാൻ റിയൽ മേക്കേഴ്സ് ഓഫ് മോഡേൺ ഇന്ത്യയെ കുറിച്ചുള്ള വിവരങ്ങൾ -ഞാൻ തുടക്കത്തിൽ പറഞ്ഞ പല ഗ്രന്ഥകാരൻമാരുടെയും കൃതികൾ- പ്രസിദ്ധീകരിക്കുവാൻ ഒരു പ്രസാധകനും മെനക്കെടുന്നില്ല. ഇതും പോകട്ടെ, ബിൽഡേഴ്സ് ഓഫ് മോഡേൺ ഇന്ത്യൻ ഫിലോസഫി എന്നൊക്കെയുള്ള അസാധാരണമായ ഐതിഹാസിക ഗ്രന്ഥങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പോലും ആരും ശ്രമിക്കുന്നില്ല.

സമാന്തരമായി, നെഹ്റുവിയൻ സ്റ്റാലിനിസ്റ്റുകൾ പൊതുസമൂഹത്തിലെ ചർച്ചകളിൽ ആഘാതങ്ങൾ ഏൽപ്പിച്ചു കൊണ്ടിരിക്കുമ്പോഴും, അസംഖ്യം സംഘടനകളും വ്യക്തികളും ഹിന്ദു പൈതൃകത്തെ സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ആയി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ പ്രവർത്തിച്ചു. ഇതാണ് തൊണ്ണൂറുകളിൽ സനാതന ധർമ്മത്തിന് വീണ്ടുമൊരു പുനരുജ്ജീവനമുണ്ടായിഎന്ന് പറഞ്ഞത്. മൺ മറഞ്ഞുപോയ അമൂല്യമായ ഹിന്ദു പാരമ്പര്യങ്ങളും ഗ്രന്ഥങ്ങളും എഴുത്തോലകളും മറ്റും പുനർ ജീവിപ്പിക്കുകയും, ആയുർവേദം, ജ്യോതിശാസ്ത്രം, ലോഹ വിജ്ഞാനം, വിദ്യാഭ്യാസം, കെട്ടിട നിർമ്മാണം തുടങ്ങിയ രംഗങ്ങളിൽ ഗവേഷണങ്ങൾ കേന്ദ്രീകരിക്കുകയും ചെയ്തു.

ഏറ്റവും പ്രധാനമായി, തൊണ്ണൂറുകളിൽ ആരംഭിച്ച സനാതന ധർമ്മത്തിൻറെ പുനരുദ്ധാനം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുകയും, ഹിന്ദു പൈതൃക സംരക്ഷണത്തിനായി പല തലങ്ങളിൽ നിന്നും പിന്തുണ ലഭിക്കുകയും ചെയ്തു. അങ്ങനെ നമ്മൾ ഇന്ന് ശരിയായ ഒരു പോസ്റ്റ്- നെഹ്റുവിയൻ യുഗത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്നു പറയാമെങ്കിലും, ഈ നവോത്ഥാന നറേറ്റീവും മറ്റും പ്രചരിപ്പിക്കേണ്ട രാഷ്ട്ര സ്ഥാപനങ്ങൾ പുതു രൂപങ്ങളിൽ അവതരിച്ചിരിക്കുന്ന മാർക്സിസ്റ്റുകളുടെ പിടിയിൽ തന്നെയാണ്. ഈ വിഷയത്തെ സങ്കീർണമാക്കുന്നത് രണ്ട് പ്രധാന കാര്യങ്ങളാണ്.

ആദ്യത്തെ കാര്യത്തിൻറെ വേരുകൾ ഹിന്ദുക്കളുടെ മാനസികവും ബൗദ്ധികവുമായ അടിമത്തത്തിലാണ്, അതു കൊണ്ടാണ് അവർ തങ്ങളുടെ പൈതൃകത്തിലും പാരമ്പര്യങ്ങളിലും ആത്മാർത്ഥമായി അഭിമാനിക്കുന്നുണ്ടെങ്കിലും, അവരുടെ പാരമ്പര്യങ്ങളെയും ആചാരങ്ങളെയും ചരിത്രത്തെയും, എന്തിന് അവരുടെ സ്വത്വത്തെ തന്നെയും ആക്രമിക്കുമ്പോൾ അവർ പ്രതിരോധത്തിലായി വികാരഭരിതരായി താൽക്കാലിക ഒഴിവുകഴിവുകൾ പറയുകയും മറ്റും ചെയ്യുന്നത്. ഈ മാനസിക അടിമത്തം നിർമ്മാർജ്ജനം ചെയ്യുവാൻ പതിറ്റാണ്ടുകളുടെ നിശബ്ദമായ നിരന്തരമായ ആത്മവിശ്വാസത്തോടുകൂടി പരിശ്രമങ്ങൾ ആവശ്യമാണ്.

രണ്ടാമത്തെ വലിയ ഭീഷണി എന്തെന്നാൽ, ചരിത്രത്തിലെ മറ്റേതൊരു കാലത്തേക്കാളും അധികമായി സനാതന ധർമ്മം എല്ലാ എല്ലാ ഭാഗത്തു നിന്നും നിരന്തരമായി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു: ഭാരതത്തെ കേന്ദ്രീകരിച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ട്രിപ്പിൾ ജിഹാദും, ആഗോള മതപരിവർത്തന ലോബികളും, പുതു രൂപത്തിൽ അവതരിച്ചിരിക്കുന്ന മാർക്സിസ്റ്റുകളും, ഇംഗ്ലീഷ് മാധ്യമങ്ങളും, ന്യൂനപക്ഷ പ്രീണനങ്ങൾ നടത്തുന്ന രാഷ്ട്രീയക്കാരും, വിൽക്കപ്പെട്ടു കഴിഞ്ഞ അക്കാദമിക് വിദഗ്ദ്ധന്മാരും, ബുദ്ധിജീവികളും, സന്നദ്ധ സംഘടനകളും എല്ലാം നമുക്കെതിരെ അണി നിരന്നിരിക്കുന്നു. പണ്ടത്തെ കാലത്തിന് വിരുദ്ധമായി, അന്ന് ശാരീരികമായ ആക്രമണങ്ങൾ ആയിരുന്നല്ലോ നടന്നിരുന്നത്, ഇന്ന് നിശബ്ദമായ, ആന്തരികമായ വഞ്ചനകളും വിഘടന പ്രവർത്തനങ്ങളുമാണ് നടക്കുന്നത്. ഇതിനൊരു ദൃഷ്ടാന്തം ഇവിടെ നൽകുന്നു. ഇപ്പോൾ കോളജിൽ നിന്ന് ബിരുദധാരിയായി പുറത്തുവന്ന നിങ്ങളുടെ മകനെയോ മകളെയോ എടുക്കാം. അവർ നല്ല കഴിവുള്ളവരും ഭാവിയുടെ വാഗ്ദാനങ്ങളും ആണ്. അടുത്തതായി സംഭവിക്കാൻ പോകുന്നത് ഇങ്ങനെ ആകും. അവനോ അവളോ ഭാരതത്തിൽ പ്രവർത്തിക്കുന്ന ഒരു തിങ്ക് ടാങ്ക് സ്ഥാപനത്തിൽ, ഒരു പ്രശസ്തമായ പ്രോജക്ടിൽ പരിശീലനത്തിന് ആയി ചേരുന്നു. നിങ്ങളുടെ മകനോ മകൾക്കോ അറിയാത്ത കാര്യം, അവരുടെ ഗവേഷണത്തിൻറെ ഫലങ്ങളെ ഈ തിങ്ക്ടാങ്ക് ഉപയോഗിക്കുന്നത് ഭാരതത്തിന് എതിരെയുള്ള പ്രചാരണങ്ങൾ ശക്തിപ്പെടുത്തുവാനും, എന്തിന് ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കും വരെ ആയിരിക്കും എന്നുള്ളതാണ്.

അങ്ങനെ നാഗരിക യുദ്ധത്തിൻറെ ഒരു പുതിയ മുഖമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്, ഇതിനെ നേരിടാൻ നമ്മൾ ഒട്ടും തയ്യാറല്ല. വാസ്തവത്തിൽ മുൻപറഞ്ഞ തദ്ദേശീയരായ വഞ്ചകർ ഇവിടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയ്ക്ക് അമേരിക്കൻ വിസ ലഭിക്കുന്നതിനെ തങ്ങളുടെ കുപ്രചരണത്തിലൂടെ വിലക്കുകയുണ്ടായി. കൂടാതെ അവരുടെ ഉപജാപങ്ങൾ കൂടംകുളത്തെ ന്യൂക്ലിയർ പവർ പ്രോജക്ട് തകിടം മറിക്കുന്ന കലാപങ്ങൾ വരെയും എത്തുകയുണ്ടായി. കഴിഞ്ഞ നാലു വർഷങ്ങളായി ഇങ്ങനെയുള്ള ആന്തരിക കലാപങ്ങളും സംഘർഷങ്ങളും എല്ലാം വർദ്ധിച്ച തോതിൽ നടക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ നമുക്ക് നിഷേധിക്കാനാവാത്ത വസ്തുതയാണ് ഇങ്ങനെയുള്ള ആക്രമണങ്ങളും ഉപജാപങ്ങളും മറ്റും ഹിന്ദുക്കളിൽ നിന്ന് തന്നെയാണ് പൊട്ടിപ്പുറപ്പെടുന്നത് എന്നുള്ളത് -മേൽപ്പറഞ്ഞ അജണ്ടകളും മറ്റും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവരും അവരുടെ പിണിയാളുകളായി വർത്തിക്കുന്നവരും മറ്റുമാണ് ഇതിൻറെ പിന്നിൽ.

ഇനി മറ്റൊരു രംഗത്ത്, പ്രസിദ്ധ ജനസംഖ്യാ ഗവേഷകനായ ഡോക്ടർ ജെ കെ ബജാജ് പ്രസ്താവിക്കുന്നത് നോക്കാം, ഹിന്ദുക്കളുടെ ഭൗതിക ഭൂപ്രദേശം തന്നെ അവരുടെ മൂക്കിനടിയിൽ കൂടി ചുരുങ്ങി കൊണ്ടിരിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ഒരു വലിയ ഭാഗം തന്നെ ക്രിസ്ത്യൻ മതക്കാർ കയ്യേറിയിരിക്കുകയാണ്. പലപ്പോഴും അവിടെയുള്ള ഹിന്ദുക്കൾ അവിടങ്ങളിൽ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ സഹായത്തോടുകൂടി തന്നെ നടക്കുന്ന വമ്പൻ പരിവർത്തനങ്ങളുടെ പരിണതഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു- വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ കീഴിലെ ആന്ധ്രപ്രദേശിൽ നടന്നു കൊണ്ടിരിക്കുന്ന മത പരിവർത്തനങ്ങൾ ഇതിനു ദൃഷ്ടാന്തമാണ്. ബലം പ്രയോഗിച്ചും അനധികൃത കുടിയേറ്റങ്ങളും വഴി ഇസ്ലാം മതക്കാർ അവരുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നു. ഇതിൻറെ പ്രകടമായ ഉദാഹരണമാണ് പശ്ചിമബംഗാൾ : അനവധി കാലങ്ങളായി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന അനധികൃത കുടിയേറ്റങ്ങളുടെ ഫലമായി ഹിന്ദുക്കൾ നിരന്തരം ആക്രമിക്കപ്പെടുകയും അവരുടെ പാരമ്പര്യങ്ങളും സ്ത്രീകളും ആരാധനാലയങ്ങളും ഇസ്ലാമിക ഗുണ്ടകളാൽ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. കുറ്റക്കാരുടെ മേൽ യാതൊരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സർക്കാറുകളും ഇതിനൊക്കെ നിശബ്ദ പിന്തുണ നൽകുന്നു.

ഈ അതിക്രമങ്ങളുടെ നേർക്കുള്ള ഹിന്ദു പ്രതിരോധം, ചുരുക്കിപ്പറഞ്ഞാൽ തീരെ അപര്യാപ്തമാണ്. എണ്ണത്തിൻറെ കാര്യമെടുത്താൽ, ഇങ്ങനെയുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ കഴിവുള്ള പ്രഗത്ഭരായ ഹിന്ദുക്കൾ എൻജിനീയറിങ്ങിലും, മാനേജ്മെൻറിലും, മെഡിസിൻ പോലെയുള്ള തൊഴിലുകളിലും ഏർപ്പെട്ടു ധന സമ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നു.

ഒരു ഭീതിതമായ പശ്ചാത്തലം സൃഷ്ടിക്കുകയല്ല എൻറെ ഇവിടത്തെ ഉദ്ദേശം. മറിച്ച്, നിലവിൽ സനാതനധർമ്മം നേരിടുന്ന പ്രകടമായ വെല്ലുവിളികളെ അവതരിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. കൂടാതെ നൂറുകണക്കിന് വർഷങ്ങളായി പ്രതിരോധിക്കുവാനും, സ്വയം മാറുവാനും, തിരിച്ചു വരുവാനും നമ്മളെ സഹായിച്ചതും, ഭാവിയിൽ ഒരു പുനരുദ്ധാരണം നടത്താനുള്ള കഴിവ് നേടുവാനും വേണ്ടിയുമുള്ള അമൂല്യമായ അദ്ധ്യായങ്ങൾ ചരിത്രത്തിൽ നിന്നും ഉൾക്കൊണ്ടു കൊണ്ട്, അതു വഴി മാനുഷിക സമൂഹത്തിനു തന്നെ നമുക്ക് നൽകാൻ കഴിയുന്ന മൂല്യങ്ങൾ ലോകത്തിൻറെ മുൻപിൽ അവതരിപ്പിക്കുകയാണ് എൻറെ ഉദ്ദേശം.

ഓർമ്മിക്കുക: ഹിന്ദുക്കൾക്ക് പുനരുജ്ജീവനത്തിനുള്ള ഏറ്റവും ഒടുവിലത്തെ അവസരമാണിത്. ഇസ്ലാമോ, ക്രിസ്ത്യൻ മതമോ, രണ്ടും കൂടിയോ നശിച്ചു പോയാലും, സൈദ്ധാന്തികമായും പ്രായോഗികമായും ലോകത്തിന് യാതൊന്നും നഷ്ടപ്പെടാനില്ല. എന്നാൽ സനാതനധർമ്മം അസ്തമിച്ചാൽ ലോകം തീർച്ചയായും ആത്മചൈതന്യരഹിതമായിത്തീരും.

The Dharma Dispatch is now available on Telegram! For original and insightful narratives on Indian Culture and History, subscribe to us on Telegram.