വിസ്മരിക്കപ്പെട്ട നായകന്മാർ:ക്രിസ്ത്യൻ മതപരിവർത്തന കഴുകന്മാർ ക്കെതിരെ ബാബ മാധവദാസിൻറെ ധീരമായ ഒറ്റയാൾ പോരാട്ടം

ഹിന്ദുക്കളുടെ ക്രിസ്ത്യൻ മിഷനറി മതപരിവർത്തനത്തിനെതിരെ ഏകാന്തമായ പോരാട്ടത്തിന് നേതൃത്വം നൽകിയ സാധുവായ ബാബ മാധവ്ദാസിന്റെ വളരെ ഹൃദയസ്പർശിയായ കഥ
വിസ്മരിക്കപ്പെട്ട നായകന്മാർ:ക്രിസ്ത്യൻ മതപരിവർത്തന കഴുകന്മാർ ക്കെതിരെ ബാബ മാധവദാസിൻറെ ധീരമായ ഒറ്റയാൾ പോരാട്ടം

Read this article in English

Also Read
Forgotten Heroes: The Solitary and Courageous Fight of Baba Madhavdas against Christian Soul Vultures
വിസ്മരിക്കപ്പെട്ട നായകന്മാർ:ക്രിസ്ത്യൻ മതപരിവർത്തന കഴുകന്മാർ ക്കെതിരെ ബാബ മാധവദാസിൻറെ ധീരമായ ഒറ്റയാൾ പോരാട്ടം

ആർക്കും തന്നെ അറിയില്ല ഞാൻ ഉൾപ്പെടെ ഒരുപക്ഷേ, ആരായായിരുന്നു ബാബാ മാധവദാസ് എന്ന്. ഭാരതത്തിൻറെ പുണ്യഭൂമിയിൽ അലഞ്ഞ് നടക്കുന്ന, “കാര്യമായി” ഒരു ജോലിയും ചെയ്യാത്ത അസംഖ്യം സാധുക്കളെയും സന്യാസിമാരെയും പോലെ ഒരാളായിരുന്നു അദ്ദേഹവും, എന്നാൽ ഇവർ ഇല്ലായിരുന്നുവെങ്കിൽ ഭാരതവർഷം അധപ്പതിച്ച് ഇന്ത്യ ആയി അധപതിക്കുമായിരുന്നു എന്നു പറഞ്ഞാൽ മതിയാകും. ഞാൻ ആദ്യമായി ബാബാ മാധവദാസിനെ കുറിച്ച് അറിയുന്നത് ക്രിസ്ത്യൻ മതപരിവർത്തനങ്ങളെ കുറിച്ച് വിവരിക്കുന്ന നിയോഗി കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതിപാദിക്കുന്ന സീതാറാം ഗോയലിൻറെ പുസ്തകത്തിൽ നിന്നാണ്. ഉടൻതന്നെ ഞാൻ ഈ അവശനും, വൃദ്ധനും, രോഗിയും, യാതൊരു പ്രതിഫലവും സ്വീകരിക്കാത്തവനുമായ, ആന്ധ്രപ്രദേശിലെ ഏതോ വിദൂരമായ ഗ്രാമപ്രദേശത്ത് നിന്നുള്ള സന്യാസിയുടെ മുൻപിൽ തല കുനിച്ചു പോയി. അദ്ദേഹം ഭാരതത്തിൽ സർവ്വ സ്വാതന്ത്ര്യം അനുഭവിക്കുന്ന ധനികരായ ക്രിസ്തീയ ആത്മീയ വിളവെടുപ്പുകാരുമായി ഒറ്റയാൾ പോരാട്ടം നടത്തിക്കൊണ്ടിരുന്നു. ഇവർ ഭാരതീയ സമൂഹത്തെ ചിന്നഭിന്നമാക്കുകയും അതിൻറെ അടിത്തറയെ ഓരോരോ കഷണങ്ങളായി, ഇത്തിൽ കണ്ണി പോലെ, ഇളക്കി കൊണ്ടിരിക്കുകയും ചെയ്യുന്നു.

1982ലെ ഗ്രീഷ്മകാലത്ത് “വൃദ്ധനും, കാഴ്ചയിൽ തന്നെ രോഗിയുമായ“ ബാബാ മാധവദാസ്, ദരിയഗഞ്ചിലെ അൻസാരി റോഡിലെ വൃത്തികെട്ട തെരുവുകളിൽ സ്ഥിതിചെയ്യുന്ന സീതാറാം ഗോയലിൻറെ വോയിസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരണത്തിൻറെ ഓഫീസിലേക്ക് കടന്നു ചെന്നു. സീതാറാം ഗോയലിനെ അന്വേഷിക്കുവാനും കണ്ടുപിടിക്കാനുള്ള അദ്ദേഹത്തിൻറെ പ്രചോദനം: സീതാറാം ഗോയലിന്ടെ പുസ്തകമായ ഹിന്ദു സൊസൈറ്റി അണ്ടർ സിജ് എന്ന ഗ്രന്ഥത്തിലെ “റസിഡ്യൂസ് ഓഫ് ക്രിസ്ത്യാനിസം” എന്ന തലക്കെട്ടുള്ള അധ്യായം അദ്ദേഹം വായിച്ചിരുന്നു. ബാബ മാധവദാസ് വിശ്വസിച്ചത് “താൻ തേടിക്കൊണ്ടിരുന്ന ആൾ” ഗോയൽ തന്നെ ആണെന്നായിരുന്നു.

തുച്ഛമായ വിഭവങ്ങളും, ഒരു വരുമാനവും, ജീവിത മാർഗ്ഗവും ഇല്ലാതെ മാധവദാസ് തൻറെ ജീവിതം മുഴുവൻ ഒഴിഞ്ഞു വെച്ചത് ആത്മീയ വിളവെടുപ്പുകാരായ ഈ സുവിശേഷ പ്രചാരകർ, ഭക്തരായ ഹിന്ദുക്കളുടെ മേൽ ഏൽപ്പിക്കുന്ന ഉപദ്രവങ്ങളും ആദിവാസികൾ എന്ന് വിളിക്കുന്നവരുടെ നേരെയുള്ള പീഡനങ്ങളും, ഇവരുടെ പ്രവർത്തനങ്ങളെയും തന്ത്രങ്ങളെയും മാർഗങ്ങളെയും കുറിച്ച് നിരീക്ഷിക്കുവാനും മനസ്സിലാക്കുവാനും പഠിക്കുവാനും ആയിട്ടായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾക്ക് ശേഷം അദ്ദേഹം തൻറെ ദൗത്യം ക്ഷമയോടെ എന്നാൽ ഉത്സാഹത്തോടെ ആരംഭിച്ചു. അദ്ദേഹം പ്രത്യേകിച്ച് ഭയന്നു പോയത് പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു അലക്ഷ്യമായി, അഭിമാനത്തോടെ ഭാരത വർഷത്തിൻറെ കോട്ട വാതിലുകൾ മലർക്കെ തുറന്നിട്ടു കൊടുത്ത് സുവിശേഷ പ്രചാരക- തെമ്മാടികൾക്ക് അവരുടെ യേശു കൾട്ടിൻറെ ബീജങ്ങൾ നാടുമുഴുവൻ വിതരണം ചെയ്യുവാൻ, അതും സർക്കാരിൻറെ പിന്തുണയോടു കൂടി, സഹായമില്ലെങ്കിൽ തന്നെ, അനുവദിച്ചതോടെയാണ്.

Also Read
How Indira Gandhi Systematically Targetted Ramnath Goenka
വിസ്മരിക്കപ്പെട്ട നായകന്മാർ:ക്രിസ്ത്യൻ മതപരിവർത്തന കഴുകന്മാർ ക്കെതിരെ ബാബ മാധവദാസിൻറെ ധീരമായ ഒറ്റയാൾ പോരാട്ടം

ഇതിനെതിരെ പൊരുതാൻ തന്നെ ബാബാ മാധവദാസ് തീരുമാനിച്ചു. ഒറ്റയ്ക്കു തന്നെ. താൻ ചെയ്യുന്ന പ്രവർത്തിയോട് ആഭിമുഖ്യമുള്ള ഹിന്ദുക്കളോട് ചെറിയ ചെറിയ ചെറിയ തുകകൾ സംഭാവനയായി സ്വീകരിച്ച് ആന്ധ്രപ്രദേശിലെയും, ഒറീസയിലെയും, മധ്യപ്രദേശിലെയും, ബീഹാറിലെയും, പശ്ചിമ ബംഗാളിലെയും, ആസാമിലെയും വിദൂരമായ ആദിവാസി മേഖലകളിൽ സന്ദർശനം നടത്തുകയും യേശുവിൻറെ സാമ്രാജ്യത്വ കൾട്ടിൻറെ കച്ചവടം നടത്താൻ വേണ്ടിയുള്ള മിഷനറിമാരുടെ കുതന്ത്രങ്ങളും, ചതിയും, മറ്റ് കുതികാൽ വെട്ടുകളും തൻറെ നേരിട്ടുള്ള നിരീക്ഷണത്തിലൂടെ രേഖപ്പെടുത്തുകയും ചെയ്തു. തൻറെ ജീവിതം മുഴുവൻ അദ്ദേഹം ഇതിനായി ഉഴിഞ്ഞുവെച്ചു.

1956 ൽ പണ്ഡിറ്റ് രവിശങ്കർ ശുക്ല മുഖ്യമന്ത്രിയായിരുന്ന മധ്യപ്രദേശ് സർക്കാർ -സഞ്ജയ് ഗാന്ധിയുടെ അനുയായിയായിരുന്ന വി സി ശുക്ലയുടെ പിതാവ്, അടിയന്തരാവസ്ഥക്കാലത്തെ ഒരു ഗുണ്ടയായിരുന്നു -നിയോഗി കമ്മിറ്റി റിപ്പോർട്ട് എന്ന് അറിയപ്പെട്ട ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അതിൻറെ പൂർണമായ തലക്കെട്ട് റിപ്പോർട്ട് ഓഫ് ദി ക്രിസ്ത്യൻ മിഷനറി ആക്ടിവിറ്റീസ് എൻക്വയറി കമ്മിറ്റി മധ്യപ്രദേശ് 1956, ഇത് ഡോക്ടർ എം ഭവാനി ശങ്കർ നിയോഗിയുടെ, ഇദ്ദേഹം നാഗ്പൂർ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ആയിരുന്നു, അധ്യക്ഷതയിൽ രണ്ട് വോള്യങ്ങൾ ആയി പ്രസിദ്ധീകരിച്ചിരുന്നു.

ഇതേ വർഷം തന്നെ, സീതാറാം ഗോയൽ ജനസംഘത്തിൻറെ സ്ഥാനാർത്ഥിയായി ഷാഹഡോൾ ലോക്സഭ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അവിടുത്തെ ഇന്നത്തെ എംപി മിസ്റ്റർ ഗൃാൻസിങ് ബിജെപിയിൽ നിന്നാണ്.

ബാബ മാധവ ദാസിന് വളരെ സന്തോഷമായി. മിഷനറിമാരുടെ കുതന്ത്രങ്ങളെയും ഉപദ്രവങ്ങളെയും കുറിച്ചുള്ള തൻറെ തന്നെ നിരീക്ഷണങ്ങളുടെ ഒരു “ഔദ്യോഗിക” അംഗീകാരമാണ് ഈ റിപ്പോർട്ട് എന്ന് അദ്ദേഹം കരുതി. വീണ്ടും കുറെ പണം അഭ്യുദയകാംക്ഷികളുടെ കയ്യിൽ നിന്ന് സംഭാവനയായി സ്വീകരിച്ചുകൊണ്ട് അദ്ദേഹം നിയോഗി കമ്മിറ്റി റിപ്പോർട്ടിൻറെ അനവധി പ്രതികൾ വാങ്ങി ആര്യസമാജം, ജനസംഘം, ഹിന്ദുമഹാസഭ, വിശ്വഹിന്ദുപരിഷത്ത്, മറ്റ് ചെറുതും വലുതുമായ ഹിന്ദുസംഘടനകൾ എന്നിവയുടെയെല്ലാം നേതാക്കന്മാർക്ക് വിതരണം ചെയ്തു. അദ്ദേഹത്തിൻറെ അവരോടുള്ള അഭ്യർത്ഥന ഒന്നേയുള്ളായിരുന്നു: ചരിത്രത്തിൽ അനവധി നാഗരികതകളെ തന്നെ പൂർണമായും തുടച്ചു നീക്കിയിട്ടുള്ള ക്രിസ്ത്യൻ (കൾട്ട്) ആരാധകർ എന്ന കാൻസറിൻറെ അനിയന്ത്രിതമായ വളർച്ച തടയുവാൻ വേണ്ടി പൊതുജന അഭിപ്രായം സമാഹരിക്കുക. അദ്ദേഹത്തിൻറെ ആത്യന്തികമായ ലക്ഷ്യം പുറത്തു നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് നടന്നുകൊണ്ടിരിക്കുന്ന ഈ ക്രിസ്ത്യൻ മത പരിവർത്തനത്തെ ഭാരത സർക്കാർ നിരോധിക്കുക എന്നുള്ളതായിരുന്നു.

Also Read
This Attitude of Nehru's Government has Inspired Christian Missionaries with Confidence in the Indian Constitution: A Jesuit Speaks Out
വിസ്മരിക്കപ്പെട്ട നായകന്മാർ:ക്രിസ്ത്യൻ മതപരിവർത്തന കഴുകന്മാർ ക്കെതിരെ ബാബ മാധവദാസിൻറെ ധീരമായ ഒറ്റയാൾ പോരാട്ടം

എന്നാൽ പൊതുവേ നിർവികാരരും, ആത്മഹത്യാ പ്രവണത കൂടിയവരുമായ ഹിന്ദു സമൂഹം അദ്ദേഹത്തിൻറെ അഭ്യർത്ഥനകൾ ചെവിക്കൊണ്ടില്ല. എന്നാൽ അതു കൊണ്ടൊന്നും ബാബ മാധവദാസ് തളർന്നില്ല. നിയോഗി കമ്മിറ്റി റിപ്പോർട്ട് വളരെ വലിപ്പമേറിയതായിരുന്നതു കൊണ്ട് അദ്ദേഹം അതിൻറെ ചുരുക്കം, ക്ഷമാപൂർവം ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കി അതിൽ താൽപര്യമുള്ളവർക്ക് സൗജന്യമായി വിതരണം ചെയ്യാൻ തുടങ്ങി.

മധ്യപ്രദേശിലെയും ഒഡിഷയിലെയും കോൺഗ്രസ് സർക്കാറുകൾ 1967ലും, 1968 ലും ഫ്രീഡം ഓഫ് റിലീജിയൻ ആക്സസ് പാസാക്കിയെങ്കിലും, അഴിമതിയിൽ മുങ്ങിയ പൊലീസ് സംവിധാനവും, അതിലും അഴിമതി പുരണ്ട അനക്കമില്ലാത്ത നിയമവ്യവസ്ഥയും കൊണ്ട്, ക്രിസ്ത്യൻ മതപരിവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ വെറും കടലാസു പുലികളായി അവശേഷിച്ചു.

എന്നാൽ ബാബ മാധവദാസ് തൻറെ ഒറ്റയാൾ പോരാട്ടം, അനുഭാവപൂർവ്വം പരിഗണിക്കുന്നവരിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചുസകൊണ്ട് ആളുകളെ ബോധവാന്മാരാക്കി തുടർന്നു കൊണ്ടേയിരുന്നു. ഒരല്പം പ്രത്യാശ ലഭിക്കുമ്പോൾ അദ്ദേഹം ചെറുതായി സന്തോഷിച്ചിരുന്നു. അതുകൊണ്ട് 15 വർഷങ്ങൾക്ക് ശേഷം അദ്ദേഹം സീതാറാം ഗോയലിൻറെ ഓഫീസിലെത്തി നിയോഗി കമ്മിറ്റി റിപ്പോർട്ടിൻറെ ഹിന്ദിയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ സംക്ഷിപ്ത രൂപത്തിൻറെ പ്രതികൾ അദ്ദേഹത്തിൻറെ മേശയിൽ വച്ചപ്പോൾ ഗോയൽ അവ വാങ്ങിക്കുകയും ബാബാ “പ്രസന്നൻ ആകുകയും” ചെയ്തു.

എന്നാൽ അദ്ദേഹം പിന്നീട് പ്രസ്താവിച്ച കാര്യം കേട്ടപ്പോൾ ഗോയൽ സ്തബ്ധനായിപോയി: നിയോഗി കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഉടനെ മിഷനറിമാർ പ്രവർത്തനനിരതരായി, ഗവൺമെൻറ് സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ എല്ലാ പ്രതികളും അവർ വാങ്ങി ഉടനെ നശിപ്പിച്ചു. അവരുടെ നീരാളിപ്പിടുത്തം കൊണ്ട് നാട്ടിൽ ഉള്ള എല്ലാ ലൈബ്രറികളിലും ഉള്ള കോപ്പികളെ വിലയ്ക്കു വാങ്ങുകയോ വായിക്കാനായി കടം വാങ്ങിയിട്ട് തിരികെ കൊടുക്കാതെ നശിപ്പിക്കുകയോ ചെയ്തു.

വോയിസ് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണ വിഭാഗം ആരംഭിച്ചാൽ ഉടൻ നിയോഗി കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാം എന്ന് സീതാറാം ഗോയൽ ബാബ മാധവദാസിന് വാഗ്ദാനം നൽകി. 1989 ൽ പ്രസിദ്ധീകരിച്ച ഐതിഹാസിക, ഹിസ്റ്ററി ഓഫ് ഹിന്ദു ക്രിസ്ത്യൻ എൻകൗണ്ടർസ് എന്ന ഗ്രന്ഥത്തിൽ റിപ്പോർട്ടിൻറെ ചുരുക്കം പ്രസിദ്ധീകരിച്ച് അദ്ദേഹം തൻറെ വാഗ്ദാനം പാലിച്ചു. പിന്നീട് 1997 ൽ അദ്ദേഹം വിൻഡിക്കേട്ടഡ് ബൈ ടൈം : ദി നിയോഗി കമ്മിറ്റി റിപ്പോർട്ട് ഓൺ ക്രിസ്ത്യൻ മിഷനറി ആക്ടിവിറ്റീസ് എന്ന് ഈ റിപ്പോർട്ടിൻറെ പൂർണ രൂപം പുനപ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിൻറെ തലക്കെട്ട് നിർദ്ദേശിച്ചത് അരുൺ ഷൌറി ആയിരുന്നു.

ബാബാ മാധവദാസ് വിട വാങ്ങിയപ്പോൾ പറഞ്ഞ വാക്കുകൾ സീതാറാം ഗോയൽ ഉദ്ധരിക്കുന്നു :

ഞാൻ ഒരു ക്ഷീണിച്ച വൃദ്ധനാണ്, രോഗിയുമാണ്, മാനസികമായി തളർന്നവനുമാണ്. എനിക്ക് വിരമിച്ചു, വൃന്ദാവനത്തിൽ പോയി വിശ്രമിച്ചു സമാധാനമായി മരിക്കണം എന്നുണ്ട്. എനിക്ക് ഒരു ഉപകാരം മാത്രം താങ്കൾ ചെയ്യുക- എൻറെ കയ്യിൽ ബാക്കിയുള്ള 100, 200 പ്രതികൾ താങ്കൾ സ്വീകരിക്കുക.

ഇവരെല്ലാം വിസ്മരിക്കപ്പെട്ട, പ്രകീർത്തിക്കപ്പെടുന്ന, യഥാർത്ഥത്തിലുള്ള നായകന്മാരാണ്. ഇവരോടുള്ള കടപ്പാടൊന്നും ഹിന്ദു സമാജത്തിന് ഒരിക്കലും തിരികെ നൽകാൻ ആവില്ല.

അനുബന്ധം: ഇങ്ങനെയുള്ള കഥകളോ സന്യാസിമാരെയോ നിങ്ങൾക്ക് അറിയാമെങ്കിൽ ദയവുചെയ്ത് അവരുടെ കഥകൾധർമ്മ ഡെസ്പാച്ചിന്ഈമെയിലായിഅയച്ചു തരിക.

The Dharma Dispatch is now available on Telegram! For original and insightful narratives on Indian Culture and History, subscribe to us on Telegram.

logo
The Dharma Dispatch
www.dharmadispatch.in