വാസ്തവത്തിൽ സൂഫിമാർ പറഞ്ഞത്: അവരുടെ തന്നെ വാക്കുകളിൽ

ഇന്ത്യയിലെ സൂഫികളുടെ യാഥാർത്ഥ്യം അങ്ങേയറ്റം ഇരുണ്ടതും ഹിംസാത്മകവും മതഭ്രാന്ത് പിടിച്ചതുമാണെന്നുള്ളത് സുലഭമായ സൂഫി സാഹിത്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്
വാസ്തവത്തിൽ സൂഫിമാർ പറഞ്ഞത്: അവരുടെ തന്നെ വാക്കുകളിൽ

Read the English Version of this Article

Also Read
What the Sufis Really Said: In Their Own Words
വാസ്തവത്തിൽ സൂഫിമാർ പറഞ്ഞത്: അവരുടെ തന്നെ വാക്കുകളിൽ

കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഏറ്റവും കൂടുതൽ ഇവിടെ നില നിൽക്കുന്ന കെട്ടു കഥകളിലൊന്ന്... സൂഫിസം എന്ന തട്ടിപ്പും അതിൻറെ വകഭേദങ്ങളും ആണ്. ഇത് വാസ്തവത്തിൽ ഒരു കട്ടി കരിമ്പടം പോലെ സനാതനികളുടെ സാംസ്കാരികവും നാഗരികവുമായ കാഴ്ചപ്പാടിനെ ഭാഗികമായി അന്ധമാക്കിയിരിക്കുന്ന കൗശലമാണ്. എല്ലാ തട്ടിപ്പുകളുടെയും ഉറവിടമായ: ഗംഗ -ജെമുനി തെഹസീബ് എന്ന പ്രചാരണത്തിൻറെ ഇന്നും നിലനിൽക്കുന്ന വിജയങ്ങളിൽ ഒന്നാണിത്. ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ സംഭവിക്കുന്നതുപോലെ, ഹിന്ദുക്കൾ തന്നെയാണ് ഇത് ധാരാളം ഹലീം കഴിക്കുന്നത് പോലെ, ഇതെന്തോ ആത്മീയ വിഷയമാണെന്ന് കരുതി വാരി വിഴുങ്ങി കൊണ്ടിരിക്കുന്നത്. ഈ വിഭാഗം ഹിന്ദുക്കൾ പ്രതിവർഷം അജ്മീർ ദർഗയിലേക്ക് തീർത്ഥയാത്ര നടത്താൻ കാണിക്കുന്ന ഭക്തൃാവേശം കണ്ടാൽ ഏറ്റവും മതഭ്രാന്ത് പിടിച്ച, ഗോഖാതകനായ മൊയ്നുദ്ദീൻ ചിസ്തി പോലും അത്ഭുതപ്പെട്ടുപോകും. ഇങ്ങനെയുള്ള ഹിന്ദുക്കൾ ഭ്രാന്തമായ ആവേശത്തോടെ സ്വയം വരുത്തി വയ്ക്കുന്ന ഭീകരമായ ഈ ഹലാൽ വധത്തെ മറികടക്കാൻ ആർക്കും തന്നെ കഴിയില്ല.

അടുത്തതായി ഉള്ളത്, നിഷ്കളങ്കതയും ആത്മാർത്ഥതയും ഉള്ളവരും, നിർഗുണ പരമാത്മാവിനെ അസംഖ്യം രൂപങ്ങളിൽ നിരൂപിച്ച് പൂജിക്കുന്നവരുമായ ഒരു വിഭാഗം ഹിന്ദുക്കളാണ്. ഇവർ ഈ ചടങ്ങുകളും ആചാരങ്ങളും തന്നെയാണ് ആത്മീയതയുടെ ലക്ഷ്യവും മാർഗവും എന്ന് കരുതി തീർത്ഥയാത്രകളും, പുഷ്കരകളും, കുംഭമേളകളും മറ്റും നടത്തുന്നു. സനാതന ധർമ്മത്തിനെ അനിതരസാധാരണമായി നില നിർത്തുന്നത് ഈ വിഭാഗക്കാരാണ്. ഈ അന്ധമായ വിശ്വാസത്തെയാണ് പ്രേത-ആരാധനയുടെ വ്യാജ സെയിൽസ്മാൻമാർ, പ്രത്യേകിച്ച് തമിഴ്നാട് പോലെയുള്ള സ്ഥലങ്ങളിൽ വൻ വിജയത്തോടെ ചൂഷണം ചെയ്യുന്നത്. സൂഫിസം എന്നത് അതേ പൈശാചിക ആരാധനാ വിഭാഗക്കാരുടെ ഒരു മൃദു പതിപ്പ് മാത്രമാണ്, ഭാരത വർഷത്തിൽ അവർ കുറെക്കൂടി കാലം നില നിന്നിരിക്കാം.

സൂഫികളുടെ യാഥാർത്ഥ്യം

എങ്കിലും അന്നത്തെ കാലഘട്ടം മുതൽ ഇന്നുവരെ എല്ലാവരെയും വിഡ്ഢികളാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഉദാഹരണത്തിന്, സൂഫിമാരുടെ ആരാധനാ വിധികൾ ഹിന്ദു യോഗി സമ്പ്രദായങ്ങൾ പോലെ ആണെന്നുള്ള ഉയർന്നതും വ്യാജവുമായ അവകാശ വാദങ്ങൾ ഇവരുടെ ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല. ഇവരുടെ തട്ടിപ്പുകളുടെ ഏറ്റവും വലിയ തെളിവുകൾ അവരുടെ തന്നെ വാക്കുകളാണ്: ധാരാളമായി ലഭ്യമായിരിക്കുന്ന വാക്ക് മൊഴികളും പുസ്തകങ്ങളും. ഇവരുടെ ഏകാന്ത വാസവും ഭക്തിപ്രസ്ഥാനവും പോലെയുള്ള മേലങ്കികൾ, അവരുടെ ചോര കൊതിയോടെയുള്ള മതഭ്രാന്ത് പൊതുജന ദൃഷ്ടിയിൽ നിന്ന് മറച്ചു വെക്കാനുള്ള ഒരു കൗശലം മാത്രമാണ്. എന്നാൽ നമുക്ക് ചരിത്രത്തിൽ നിന്ന് മനസ്സിലാകുന്നത് പ്രശസ്തരായ സൂഫിമാരെല്ലാം, ഒരു അപവാദം പോലുമില്ലാതെ, ഒറ്റയ്ക്കും കൂട്ടായും താഴെപ്പറയുന്ന വിവിധ വിധങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്:

Also Read
മോപ്ലമാർ നടത്തിയ മലബാറിലെ ഹിന്ദുക്കളുടെ വംശ ഹത്യ: ചരിത്ര രേഖകൾ നേരെയാക്കാം
വാസ്തവത്തിൽ സൂഫിമാർ പറഞ്ഞത്: അവരുടെ തന്നെ വാക്കുകളിൽ

ശക്തരായ ഹിന്ദു രാജാക്കന്മാരുടെ രാജ്യങ്ങളിലെ ചാരന്മാർ ആയിട്ട് ഇവർ പ്രവർത്തിച്ചിരുന്നു. സവിശേഷ ശ്രദ്ധ അർഹിക്കുന്നത് അലഞ്ഞു നടന്നിരുന്ന ദുരൂഹ ദിവ്യന്മാർ എന്ന് വിശേഷിക്കപ്പെട്ടിരുന്നവർ ചാലൂക്യ രാജവംശത്തിലും മറ്റും കടന്നുകൂടി ഗുജറാത്തിൻറെ വിശാലമായ കടൽ തീരങ്ങളിൽ നിന്ന് അറേബ്യൻ ദേശത്തെ അവരുടെ സുൽത്താൻമാർക്ക് നിർബാധം വിവരങ്ങൾ കൈമാറുകയും, അവർ ഭാരതം ആക്രമിക്കുന്ന സമയത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്തിരുന്നു.

 1. മധ്യകാലഘട്ടത്തിലെ അനവധി മുസ്ലിം രാജാക്കന്മാരുടെ പുരോഹിതന്മാരും ഉപദേശികളും മറ്റും ആയിട്ട് ഇവർ ഉണ്ടായിരുന്നു.

 2. മേൽപ്പറഞ്ഞ സുൽത്താന്മാരുടെ സഭയിലെ അണിയറ രാഷ്ട്രീയ ഉപജാപത്തിലൂടെ, രാജ സഭയിലുള്ള പ്രമാണിമാരുടെ മേൽ ഇവർക്ക് ശക്തമായ സ്വാധീനം ഉണ്ടായിരുന്നു.

 3. ഇവർ പ്രോത്സാഹിപ്പിച്ചിരുന്നത്, അവിശ്വാസികൾക്ക് നേരെ ഏറ്റവും ക്രൂരവും മതഭ്രാന്ത് കൂടിയതും പൈശാചികവുമായ നടപടികളായിരുന്നു. ഹിന്ദുക്കൾ ഇന്ന് പ്രാർത്ഥിക്കാൻ പോകുന്ന ദർഗകളിലുള്ള സൂഫിമാർ അവരുടെ സ്വാധീനം കൊണ്ട് രാജ്യത്തിൽ നടപ്പിൽ വരുത്തിയ ക്രൂരവും പ്രാകൃതവുമായ നിയമങ്ങൾ സമാധാന കാലത്ത് പോലും കാഫിറുകളെ പീഡിപ്പിക്കാനുള്ള ഉപാധികൾ ആയിട്ടാണ്.

അനനുകരണീയനായ സീതാറാം ഗോയൽ - പ്രക്ഷുബ്ധമായ ഇന്നത്തെ സാഹചര്യങ്ങളിൽ സനാതന നാഗരികതയ്ക്ക് അദ്ദേഹത്തിൻറെ സാന്നിധ്യം അനിവാര്യമായി തോന്നുന്നു- യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അദ്ദേഹത്തിൻറെതായ ശൈലിയിൽ ഈ വിഷയത്തെക്കുറിച്ച് ഏറ്റവും കൃത്യമായ പശ്ചാത്തലം നൽകുന്നത് ഇങ്ങനെ:

ഇസ്ലാമിക സൈന്യങ്ങൾ ഭാരതം ആക്രമിച്ചു തകർത്തെറിഞ്ഞു കൊണ്ടിരുന്നപ്പോൾ അവരുടെ യോദ്ധാക്കൾ നിഷ്ഠൂരമായ രക്തച്ചൊരിച്ചിലുകൾക്ക് ശേഷം അൽപസമയം വിശ്രമിക്കാനും വിട്ടുനിൽക്കാനും ആഗ്രഹിച്ചിരിക്കാം. ആദ്യത്തെ ഘട്ടം മനുഷ്യക്കുരുതികളും കൊള്ളയടികളും കഴിഞ്ഞ് അവർക്ക് അല്പം മടുപ്പ് വന്നിരിക്കാം, അല്ലെങ്കിൽ കൊന്നൊടുക്കുന്ന മനുഷ്യ സമൂഹത്തോട് അവർക്കല്പം സഹാനുഭൂതി തോന്നിയിരിക്കാം, ഗംഭീരമായ ഹിന്ദു ക്ഷേത്രങ്ങളും ബുദ്ധ വിഹാരങ്ങളും നശിപ്പിക്കാൻ അല്പം മടിച്ചിരിക്കാം, അവിശ്വാസികളുടെ മതഗ്രന്ഥങ്ങളും മറ്റ് സാഹിത്യങ്ങളും അഗ്നിക്കിരയാക്കാൻ അല്പം വൈമനസ്യം പ്രകടിപ്പിച്ചിരുന്നിരിക്കാം, നിങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി ജീവിച്ചിരുന്ന ഒരു മനുഷ്യസമൂഹത്തിൻറെ ആത്മീയതയോടും സംസ്കാരത്തോടും അല്പം ബഹുമാനം തോന്നിയിരിക്കാം. ഇവിടെയെല്ലാം അവരുടെ മുല്ലമാരും സൂഫിമാരും ആയിരുന്നു ഒന്നു വിശ്രമിക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിച്ചിരുന്നത്. അവർ ഈ യോദ്ധാക്കളെ ഭയപ്പെടുത്തിയിരുന്നത് അള്ളാ തങ്ങളെ ഏല്പിച്ചിരിക്കുന്ന കർത്തവ്യങ്ങളിൽ ഉപേക്ഷ വിചാരിച്ചാൽ നരകമാണ് അവരെ കാത്തിരിക്കുന്നത് എന്ന് പറഞ്ഞായിരുന്നു. അവിശ്വാസികളായ ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന ചോരയിൽ കുതിർന്ന സാഹിത്യങ്ങൾ.

ഇനിയും അമാന്തം ഇല്ലാതെ, നമുക്ക് ഇവരുടെ ദിവ്യമായ ചില വാക്കുകളുടെ ഉദാഹരണങ്ങൾ നോക്കാം. ഈ വിഷയത്തെ കുറച്ചുകൂടി ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലേഖനത്തിന് അവസാനം കൊടുത്തിരിക്കുന്ന റഫറൻസുകൾ പരിശോധിക്കാം.

പതിനെട്ടാം നൂറ്റാണ്ടിൻറെ മധ്യം വരെയുള്ള ഭാരതത്തിലെ സൂഫി സാഹിത്യം സമാഹരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നത് ഇസ്ലാമിക മതഭ്രാന്തൻ ആയിരുന്ന ഷാ വലിയുള്ള ദിഹാൾവി ആയിരുന്നു. വിരോധാഭാസമെന്നു പറയട്ടെ നമ്മുടെ പാഠപുസ്തകങ്ങളിൽ ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത് “നവോത്ഥാന നായകൻ” എന്നാണ്. ഔറംഗസീബിൻറെ പതനത്തോടെ മുഗൾ സാമ്രാജ്യത്തിൻറെ തിരശ്ശീല വീണ കാലഘട്ടത്തിൽ ഇയാൾ നിരന്തരം, ആവേശത്തോടെ അഹ്മദ് ഷാ അബ്ദാലിക്ക് കത്തുകളെഴുതി അദ്ദേഹത്തോട് ഭാരതത്തിനെ ആക്രമിച്ചു ഒരേയൊരു സത്യമായ മതത്തെ ഇവിടെ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. വിക്കിപീഡിയ ഈ ഹനഫി മതഭ്രാന്തനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവരുടെ വെള്ളപൂശലിന് ഉത്തമദൃഷ്ടാന്തമാണ്. യശശ്ശരീരനായ ശ്രീ എച്ച് വി ശേഷാദ്രി യുടെ ദി ട്രാജിക് സ്റ്റോറി ഓഫ് പാർട്ടീഷൻ എന്ന ഗ്രന്ഥത്തിൽ ഷാ വലിയുള്ളായുടെ നീചമായ മനസ്ഥിതിയെയും ഭീകരമായ എഴുത്തുകളും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

Also Read
A Deep-Dive into the Mindset of Medieval Muslim Chroniclers: Preface
വാസ്തവത്തിൽ സൂഫിമാർ പറഞ്ഞത്: അവരുടെ തന്നെ വാക്കുകളിൽ

പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും മധ്യേ അസംഖ്യം മദ്രസകളും ഖൻഖാകളും രാജ്യം മുഴുവനും, പ്രത്യേകിച്ച് ദക്ഷിണഭാരതത്തിൽ മുളച്ചു വരികയും അവിടെനിന്ന് സൂഫിമാർ ഇവരുടെ ദിവ്യമായ വചനങ്ങൾ എഴുതി പ്രചരിപ്പിക്കുകയും ചെയ്തു. ഇവരുടെ വിശ്വാസത്തിൽ ആത്മീയതയുടെ കണിക പോലും ഇല്ലായിരുന്നു. നമുക്ക് ഗോയലിൻറെ വാക്കുകളിലേക്ക് തിരിച്ചു പോയി ഒരു ഉദാഹരണം നോക്കാം:

അസംഖ്യം ഹിന്ദുക്കൾ അവരുടെ അൽപ ബുദ്ധികളായ പണ്ഡിതന്മാരാൽ തെറ്റിദ്ധരിക്കപ്പെട്ട് വിശ്വസിക്കാൻ തുടങ്ങിയത് സൂഫിമാർ ആത്മീയ ഗുരുക്കൾ ആണെന്നും, മുല്ലമാരെ പോലെ ഹിന്ദുക്കളെ വെറുക്കാതെ ഇവർ ഹിന്ദുക്കളുടെ ഇതിഹാസങ്ങളെയും ഹിന്ദു സമൂഹത്തെയും സ്നേഹിച്ചിരുന്നു എന്നുമാണ്. ഈ പ്രശംസ ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത് ചിസ്തീയ സൂഫിമാർക്കാണ്.

പ്രശസ്തമായ അജ്മീർ ദർഗയിലെ മൊയ്നുദ്ദീൻ ചിസ്തി സ്ഥാപിച്ച വിഭാഗമാണ് ചിസ്തീയ സൂഫിമാർ. ഒരു മുസ്ലിം പണ്ഡിതൻ ദിവ്യനായ ചിസ്തിയെ കുറിച്ച് ഇങ്ങനെ എഴുതുന്നു:

ഭാരതത്തിലെ സൂഫിസത്തിൽ ഹിന്ദുക്കൾക്കെതിരെയുള്ള സംഘർഷങ്ങൾ ആരംഭിക്കുന്നത് മൊയ്നുദ്ദീൻ ചിസ്തിയുടെ കാലത്തോടെയാണ്. പുരാതനകാലത്ത് പഞ്ചാബിലും മറ്റും ഉണ്ടായിരുന്ന ചിസ്തിമാർ ശ്രദ്ധിച്ചിരുന്നത് ഒരു വലിയ വിഭാഗം ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാനായിരുന്നു. എന്നാൽ നിസാം അൽ- ദിൻ- ഓലിയയുടെ കാലത്തോടെ മതപരിവർത്തനം അല്പം പതുക്കെയായി. ഇത് മറ്റു മതങ്ങളോടുള്ള ബഹുമാനം കൊണ്ടൊന്നും അല്ലായിരുന്നു, മറിച്ച് ഹിന്ദുക്കൾ പൊതുവേ അള്ളായുടെ കൃപയ്ക്ക് അർഹരല്ലെന്നും, വളരെക്കാലം അവർ മുസ്ലിം പുണ്യാളൻമാരുടെ സമ്പർക്കത്തിൽ വസിച്ചെങ്കിൽ മാത്രമേ അവർക്കതിന് അർഹത ലഭിക്കുകയുള്ളൂ എന്നുമുള്ള അദ്ദേഹത്തിൻറെ ചിന്താഗതി മൂലമായിരുന്നു.

അഹമ്മദ് സിർഹിന്ദി എന്ന സൂഫിയുടെ ചില ദിവ്യ വചനങ്ങൾ ഉദാഹരണമായി കൊടുക്കുന്നു. [ഊന്നി പറയട്ടെ]

 • വാൾ തലയിലൂടെ ആണ് ശരിയത്ത് അഭിവൃദ്ധിപ്പെടുന്നത് (അൽ- ഷാര “തഹാത്ത് അൽ- സൈഫ്) ശരീയത്തിൻറെ ശ്രേഷ്ഠത ഇസ്ലാമിക രാജാക്കന്മാരെ ആശ്രയിച്ചിരിക്കുന്നു.

 • ഇസ്ലാമും അവിശ്വാസികളും (കാഫിറുകൾ) പരസ്പര വിരുദ്ധമാണ്. ഒന്നിൻറെ ഉന്നമനം മറ്റേതിൻറെ നാശത്തിലൂടെയേ സാധിക്കൂ. ഇവ ഒരിക്കലും സംയോജിപ്പിക്കാൻ സാധ്യമല്ല. അവിശ്വാസികളെയും അവിശ്വാസത്തെയും അപമാനിച്ചു നശിപ്പിച്ചാലേ മഹത്വം ലഭിക്കുകയുള്ളൂ. അവിശ്വാസികളെ ബഹുമാനിക്കുന്നവർ ഇസ്ലാമിനെ അപമാനിക്കുകയാണ്. അവരോടുള്ള ബഹുമാന പ്രകടനം കൊണ്ട് നമ്മൾ അവർക്ക് ശ്രേഷ്ഠത അംഗീകരിക്കുന്നതായോ, അവരെ ഉന്നത സ്ഥാനീയർ ആയി പരിഗണിക്കുന്നതായോ എടുക്കേണ്ടതില്ല. അതിൻറെ അർത്ഥം നമ്മൾ വെറുതെ അവരെ നമ്മളോടു കൂടി ഇരിക്കുവാനും സംസാരിക്കുവാനും അനുവദിക്കുന്നു എന്നെയുള്ളൂ. അവരെ എപ്പോഴും പട്ടികളെ പോലെ അകറ്റി നിർത്തണം.

 • ഹിന്ദുസ്ഥാനത്തിലെ ജിസിയ നിർത്തലാക്കാൻ കാരണം ഇവിടുത്തെ രാജാക്കന്മാർ ഹിന്ദുക്കളുമായി ഉണ്ടാക്കിയ സൗഹൃദം കൊണ്ടാണ്. ഈ രാജാക്കന്മാർക്ക് ജിസിയ നിർത്തലാക്കാൻ യാതൊരു അധികാരവുമില്ല.

 • അവിശ്വാസികൾ പ്രാർത്ഥിച്ചാൽ അവർ എപ്പോഴും അവരുടെ വിഗ്രഹങ്ങളുടെ അനുഗ്രഹം തേടും, അത് അനുവദിക്കാൻ പാടില്ല. ഒരു ജ്ഞാനി പറഞ്ഞത് നിങ്ങൾ ഒരു ഭ്രാന്തനായി (ദീവാന) തീർന്നാൽ അല്ലാതെ നിങ്ങൾക്ക് ഇസ്ലാം സ്വീകരിക്കാൻ സാധ്യമല്ല എന്നാണ്.

 • ഹിന്ദുക്കൾ പൂജിക്കുന്ന രാമനും കൃഷ്ണനും ഒക്കെ അവരുടെ അച്ഛനമ്മമാർ ഉപേക്ഷിച്ച വെറും നിസ്സാര ജീവികളാണ്. രാവണൻ രാമൻറെ ഭാര്യയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോകുമ്പോൾ അദ്ദേഹത്തിന് അവരെ സംരക്ഷിക്കുവാൻ സാധിച്ചില്ല. അങ്ങനെയുള്ള രാമൻ എങ്ങനെയാണ് മറ്റുള്ളവരെ സംരക്ഷിക്കുക?

 • ആ കാഫിറിനെ വധിക്കുന്നതിന് മുൻപ് (സിക്ക് ഗുരുവായിരുന്ന അർജുൻ ദേവിൻറെ മഹാത്യാഗം) ആ പണ്ഡിതൻ (അഹ്മദ് സിർഹിന്ദി) ഒരു സ്വപ്നത്തിൽ കണ്ടത് അവിടുത്തെ രാജാവ് വിഗ്രഹ പൂജകളുടെ ശിരസ്സ് തച്ചുടയ്ക്കുന്നതാണ്. വധിക്കപ്പെട്ട ആൾ ഒരു വിഗ്രഹ ആരാധകനും, വിഗ്രഹാരാധകരുടെ തലവനും, അവിശ്വാസികളുടെ മേധാവിയും ആയിരുന്നു. അള്ളാ അയാളെ നശിപ്പിക്കട്ടെ!

Also Read
The Forgotten Hindu History of Pakistan: An Introduction
വാസ്തവത്തിൽ സൂഫിമാർ പറഞ്ഞത്: അവരുടെ തന്നെ വാക്കുകളിൽ

ഇതു പോലെയുള്ള കൂടുതൽ രത്നങ്ങൾക്കായി റഫറൻസ് വിഭാഗത്തിൽ പറഞ്ഞിരിക്കുന്ന പുസ്തകങ്ങൾ വായിക്കുക. “സർ” സയ്യിദ് അഹമ്മദ് ഖാൻ വലിയ പ്രചോദനം നേടിയിരുന്ന ഷാ വലിയുള്ളയുടെ ചില രത്ന മൊഴികളെ നമുക്ക് നോക്കാം. ഷാ വലിയുള്ള അഫ്ഗാൻ കിരാതൻ ആയിരുന്ന അഹമ്മദ് ഷാ അബ്ദാലിയോട് ഭാരതം ആക്രമിച്ച് ഇവിടെ ഇസ്ലാമിക സാമ്രാജ്യം പുനഃസ്ഥാപിക്കാൻ ആയി ആവശ്യപ്പെട്ടു കൊണ്ട് എഴുതിയ കത്തിൽ നിന്നുമുള്ള ചില ഭാഗങ്ങൾ താഴെ ഉദ്ധരിക്കുന്നു:

ഇവിടുത്തെ ഇസ്ലാമിക രാജാക്കന്മാരാണ് അള്ളായുടെ ഏറ്റവും വലിയ അനുഗ്രഹം... ഓരോ (മുസ്ലിം) രാജാവും ഇവിടെ മോസ്ക്കുകൾ പണിയുകയും മദ്രസകൾ സ്ഥാപിക്കുകയും ചെയ്യുന്നു. അറേബ്യയിൽ നിന്നും അജാമിൽ നിന്നും (അറബികൾ അല്ലാത്ത മുസ്ലീം പ്രദേശങ്ങൾ) മുസ്ലീങ്ങൾ അവരുടെ നാടുവിട്ടു ഇവിടെ വന്ന് താമസം ആരംഭിക്കുന്നു. അവർ ഇസ്ലാമിൻറെ പ്രതിനിധികളും അതിൻറെ പ്രചാരകരും ആയി പ്രവർത്തിക്കുന്നു. ഇതുവരെ അവർ തികഞ്ഞ വിശ്വാസികളായി കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് ഭാരതത്തിൽ ഇസ്ലാം ഭരണം അവസാനിച്ചിരിക്കുന്നു. ഇക്കാലത്ത് അങ്ങയല്ലാതെ ഒരു രാജാവും ഇത്രയും വീരനും, ശ്രേഷ്ഠനും, ശത്രുക്കളുടെ മേൽ വിജയം നേടാനുള്ള കഴിവുള്ളവനും, ദൂര ദൃഷ്ടിയും യുദ്ധ അനുഭവങ്ങളും ഉള്ളവനുമായി ഇല്ല. ഹിന്ദുസ്ഥാൻ ആക്രമിച്ച് മർഹത്താക്കളുടെ ഭരണം അവസാനിപ്പിച്ച് ഇവിടുത്തെ മുസ്ലീങ്ങളെ അവിശ്വാസികളുടെ പിടിയിൽ നിന്ന് രക്ഷിക്കുക എന്നുള്ളത് താങ്കളുടെ ദൈവീക ദൗത്യമാണ്. അവിശ്വാസികളുടെ ഭരണം ഇവിടെ തുടർന്നാൽ, അള്ളാ അതിനെ തടയട്ടെ, ഇവിടുത്തെ മുസ്‌ലിംകൾ ഇസ്‌ലാം ഉപേക്ഷിച്ചേക്കാം...താങ്കൾ ഇവരെ പരാജയപ്പെടുത്തി അളവറ്റ ധനം കൊള്ളയടിക്കുക, അങ്ങനെ ഇവിടുത്തെ മുസ്ലിങ്ങളെ അവിശ്വാസികളുടെ പിടിയിൽ നിന്ന് മോചിപ്പിക്കുക.

ഇത് സൂഫി സാഹിത്യം എന്നു പറയുന്ന വലിയ ഒരു സാഹിത്യ സങ്കേതത്തിൽ നിന്നുമുള്ള ഏതാനും ചില ഉദ്ധരണികൾ മാത്രമാണ്. ഇതിൽ ഉടനീളം അവിശ്വാസികളായ ഹിന്ദുക്കളെയും അവരുടെ ഇരുണ്ട മതത്തെയും കുറിച്ചുള്ള ഹീനമായ അധിക്ഷേപങ്ങൾ കാണാൻ കഴിയും. ഷാ വലിയുള്ളയുടെ, ഹിന്ദുക്കൾക്കെതിരെ പറയുന്ന വാക്കുകളിൽ കാണപ്പെടുന്ന ഹിംസയുടെ അതിപ്രസരം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹത്തിൻറെ “പ്രത്യേക താൽപര്യത്തിന്” പാത്രമാവുന്നവർ മറാത്തകളും, ജാട്ടുകളും, സിഖുകാരും ആണ്.

വർത്തമാന കാലഘട്ടത്തിൽ, പ്രബുദ്ധരായ ഹിന്ദുക്കൾ സൂഫി വിഭാഗത്തെ ഹൈന്ദവ യോഗി പരമ്പരയുമായി താരതമ്യപ്പെടുത്തുന്നതിനു മുൻപായി ഈ ഭയാനകമായ വിവരണങ്ങൾ ഒക്കെ വായിച്ചിരിക്കണം. അന്ധമായി “നിഗൂഢമായ” സൂഫി “സംഗീതത്തെയും” മറ്റും പ്രശംസിക്കുന്നത് ഒഴിവാക്കുക.

റഫറൻസുകൾ

 • ഹിന്ദു ടെമ്പിൾസ്: വാട്ട് ഹാപ്പെൻഡ് ടു ദെം: വോളിയം 1&2: സീതാറാം ഗോയൽ

 • മുസ്ലിം സെപ്പറേറ്റിസം: കോസസ് ആൻഡ് കോൺസെക്യുൻസെസ്: സീതാറാം ഗോയൽ

 • ദി ട്രാജിക് സ്റ്റോറി ഓഫ് പാർട്ടീഷൻ: എച്ച് വി ശേഷാദ്രി

 • മുസ്ലിം റിവൈവലിസ്ററ് മൂവ്മെൻറ്സ് ഇൻ നോർത്ത് ഇന്ത്യ ഇൻ ദി സിസ്റ്റീൻത് ആൻഡ് സെവൻറെീൻത്ത് സെഞ്ചുറിസ്: എസ് എ എ റിസ്‌വി

 • മക്കത്തുബത്ത് ഈ- ഇമാം റബ്ബാനി: അഹമ്മദ് സിർഹിന്ദി

 • ഷാ വലിയുള്ള ദഹൽവി കെ- സിയാസീ മഖ്ദൂബത്: കെ എ നിസാമി

The Dharma Dispatch is now available on Telegram! For original and insightful narratives on Indian Culture and History, subscribe to us on Telegram.

logo
The Dharma Dispatch
www.dharmadispatch.in