History Vignettes

മോപ്ലമാർ നടത്തിയ മലബാറിലെ ഹിന്ദുക്കളുടെ വംശ ഹത്യ: ചരിത്ര രേഖകൾ നേരെയാക്കാം

Sandeep Balakrishna, Translator: ഹരിദാസ്

Note

This is the first part of the Malayalam version of The Dharma Dispatch series on the history of the Moplah genocides of Hindus in Malabar. To read the English version of this ongoing series, start here.

മുഖവുര

നെഹ്റുവിയൻ മതേതരത്വത്തിൻറെ പ്രാചീന ശിലായുഗത്തിൽ നിന്നും വരുന്ന മാധ്യമ മുഖ്യരിൽഇന്ത്യൻ എക്സ്പ്രസ്ആണ് അവിടെ അവശേഷിക്കുന്ന ചുരുക്കം ചില കൊറോണർമാരിൽ (ദുർമരണ വിചാരണാധികാരികൾ) സവിശേഷ സ്ഥാനം വഹിക്കുന്നത്. അവർമാറിക്കൊണ്ടിരിക്കുന്ന മാധ്യമ പശ്ചാത്തലവുമായി പൊരുത്തപ്പെടുവാനായി അനവധി തവണ പുനരാവിഷ്കരണം നടത്തുകയുണ്ടായി. എന്നാൽ ഞങ്ങൾ മറ്റൊരിടത്ത് പ്രസ്താവിച്ചത് പോലെ, പരമ്പരാഗത മാധ്യമങ്ങൾ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, അവർ മാധ്യമ ധർമ്മം ഉപേക്ഷിച്ച് നിഹിലിസ്റ്റിക് സിദ്ധാന്തങ്ങൾ (ശൂന്യതാ വാദം) സ്വീകരിക്കുകയുണ്ടായി. ഇവരെപ്പോലെയുള്ള മറ്റു മാധ്യമങ്ങളെപ്പോലെ തന്നെ ഇവരും ഏറ്റവും പുതിയതായി അവലംബിച്ചിരിക്കുന്ന പുനരാവിഷ്കാരം “ഫാക്ട് ചെക്ക്” (വസ്തുത പരിശോധന) എന്നറിയപ്പെടുന്നു. എന്നാൽ ഇത് ഹിന്ദു-വിരുദ്ധ, ബിജെപി- വിരുദ്ധ, ആർഎസ്എസ്- വിരുദ്ധ വാക്ക് വിക്ഷോഭങ്ങളുടെപ്രാചീന സൈദ്ധാന്തിക ദിനോസോറിനെ അണിയിച്ചൊരുക്കുന്ന നവീനമായ ആർമാനി സൃൂട്ട് മാത്രമാണ്.

അതു കൊണ്ട് തന്നെ “മലബാർ കലാപം ഒരു ജിഹാദ് ആയിരുന്നോ? ബിജെപിയുടെ കുമ്മനം രാജശേഖരനെ ‘ഫാക്ട് ചെക്കിങ്’ ചെയ്യാം.’” എന്ന ആലങ്കാരികമായ തലക്കെട്ടോടെ ഇന്ത്യൻ എക്സ്പ്രസ്സ് ഒരു “ഫാക്ട് ചെക്കിങ്” നടത്തിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. എന്നിട്ടും ഞാൻ സ്വയം നിർബന്ധിച്ച് ആ ലേഖനം മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ, എൻറെ അനുമാനങ്ങൾ തെറ്റിയില്ല എന്ന് മനസ്സിലായി. ഇന്ത്യൻ എക്സ്പ്രസ്സ് വെറും “കട്ട് & പേസ്റ്റ് ജോബ്” മാത്രമാണ് നടത്തിയിരിക്കുന്നത്. നമുക്കെല്ലാം സുപരിചിതമായ മാധ്യമങ്ങൾ സ്ഥിരമായി നടത്തുന്ന ദുഷ്പ്രചാരണങ്ങളുടെ ഒരു മാതൃക- അതായത് വിലയിരുത്തലുകൾ ആദ്യം നൽകുക, പിന്നീട് വസ്തുതകൾ അതിനനുസരിച്ച് വക്രപ്പെടുത്തി അതിന് അനുകൂലം ആക്കുക എന്ന രീതിയാണ് അവിടെ കണ്ടത്.

ഇതിനു തക്കതായ മറുപടി നൽകാൻ ആദ്യമേ ഞാൻ വിസമ്മതിച്ചു, എന്നാൽ പൊതു സമ്മർദ്ദം കാരണം ചരിത്രവസ്തുതകൾ ഋജുവായി അവതരിപ്പിക്കാൻ വേണ്ടി മാത്രമായി ഞാനിത് നൽകുന്നു. ഇതിൽ അവലംബിച്ചിരിക്കുന്ന റഫറൻസുകൾ എല്ലാം ഈ തുടർ വിവരണത്തിലെ ഒടുവിലത്തെ ലേഖനത്തിൻറെ കൂടെ നൽകിയിരിക്കുന്നു.

രാഷ്ട്രീയം, ചരിത്രമല്ല

തുടക്കത്തിൽ തന്നെ പറയട്ടെ, ഇന്ത്യൻ എക്സ്പ്രസ്സ് നൽകിയിരിക്കുന്ന തലക്കെട്ട് തന്നെ അവരുടെ താത്ത്വിക നഗ്നതയുടെ വ്യക്തമായ ദൃഷ്ടാന്തമാണ്. എന്തുകൊണ്ടാണ് ഈ പത്രം ചരിത്രപരമായ ഒരു അന്വേഷണം നടത്താതെ വെറുതെ ബിജെപിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നാണ് ഇത് കാണുമ്പോൾ നമുക്ക് തോന്നുക. ഇതിന് സമാനമായ ഒരു സംഭവം നമ്മുടെ ഓർമ്മയിൽ വരുന്നത്, 2006 ൽ ഒരു കന്നട പത്രത്തിൽ യശശ്ശരീരനായ ശ്രീ ഗിരീഷ് കർണ്ണാട് എഴുതിയ ഒരു ലേഖനത്തിൽ ബിജെപിയുടെ ഒരു മന്ത്രിയെ വിമർശിച്ചതായിരുന്നു. ഈ വിമർശനത്തിന് കാരണം ഈ മന്ത്രി, അദ്ദേഹം വസ്തുതാപരമായി ആണ് പ്രസ്താവിച്ചത്, ടിപ്പു സുൽത്താൻ കന്നട ഭാഷയെ നശിപ്പിക്കുകയും അനവധി ഹിന്ദുക്കളുടെ ഭീകരമായ വംശഹത്യ നടത്തുകയും ചെയ്തു എന്ന് പ്രസ്താവിച്ചു എന്നുള്ളതായിരുന്നു. ഐതിഹാസിക ഗ്രന്ഥകാരനായ ശ്രീ എസ് എൽ ഭൈരപ്പ ഇതിന് നൽകിയ ശക്തമായ പ്രത്യുത്തരത്തോടെയാണ് ഗിരീഷ് കർണ്ണാടിൻറെയും അദ്ദേഹത്തിൻറെ അനുയായികളുടെയും നാവ് അടഞ്ഞത്.

ഇവിടെയൊക്കെ വ്യക്തമാകുന്ന ഒരു സിദ്ധാന്തം, ഇതൊക്കെ തീവ്ര ഇടതു പക്ഷത്തിൻറെ സ്ഥിരം ചട്ടക്കൂടിൽ നിന്നു കൊണ്ട് സമൂഹത്തിലെ എല്ലാ തുറകളെയും രാഷ്ട്രീയവൽക്കരിക്കുക എന്നുള്ളതാണ്. മറ്റു സ്ഥലങ്ങളിൽ എല്ലാം കണ്ടതുപോലെ, ചരിത്രത്തിൻറെ രാഷ്ട്രീയവൽക്കരണം എത്തിച്ചേർന്നിരിക്കുന്നത് ചരിത്രവും രാഷ്ട്രീയവും തമ്മിലുള്ള അതിർ വരമ്പുകൾ എന്നേ വേർതിരിച്ചറിയാനാവാത്ത വിധം ഭേദിക്കപ്പെട്ടിരിക്കുന്നു എന്നുള്ളയിടത്താണ്.

സാങ്കേതിക ഭാഷയാണ് മുഖ്യം

ഞാൻ കഴിഞ്ഞ വർഷം നടത്തിയ പ്രസംഗത്തിൽ വിശദീകരിച്ച വിഷയങ്ങൾ വീണ്ടും പ്രസ്താവിക്കാൻ എനിക്ക് വൈമുഖ്യം ഇല്ല. ആദ്യ പടിയായി ഈ സംഭവത്തെ അതിൻറെ ശരിയായ പേരിൽ വിശേഷിപ്പിക്കണം. ഇത് നമ്മുടെ ചരിത്ര(വികല) ഗ്രന്ഥങ്ങൾ പറയുന്നതു പോലെ മാപ്പിള ലഹള അല്ല, ഇതിൻറെ ശരിയായ പേര്: മാപ്പിളമാർ നടത്തിയ മലബാറിലെ ഹിന്ദുക്കളുടെ വംശ ഹത്യ എന്നാണ്.

ആരാണ് ഈ മോപ്ലമാർ?

“മോപ്ല” എന്ന വാക്കിൻറെ ഉൽഭവം പരിശോധിച്ചാൽ ചരിത്രപരമായി ഒന്ന്- രണ്ട് വിശദീകരണങ്ങൾ കാണാൻ കഴിയും. മോപ്ല എന്നത് മലയാളത്തിലെ മാപ്പിള എന്ന വാക്കിൻറെ ചുരുക്കപ്പേരാണ്. ഇതിൻറെ വാക്ക് ചരിത്രം പരിശോധിച്ചാൽ പ്രധാനമായും രണ്ട് ചരിത്ര ധാരകളിൽ എത്തിച്ചേരും.

ഒന്നാമത്തൊ ചിന്താധാര അനുസരിച്ച് മാപ്പിള എന്നത് “മഹാ” (ബഹുത്തായ), “പിള്ള” ഇവ കൂടി ചേർന്നതാണ്. ഇതിൽ പിള്ള എന്നത് തിരുവിതാംകൂറിലെ നായന്മാർക്ക് നൽകിയിരുന്ന ഒരു അംഗീകാര പട്ടമായിരുന്നു.

രണ്ടാമത്തേത് അനുസരിച്ച് മാപ്പിള എന്നാൽ “മരുമകൻ” (മകളുടെ ഭർത്താവ്) എന്നർത്ഥം.

ഇവ രണ്ടും എടുത്തു നോക്കിയാലും വ്യക്തമാകുന്നത് മാപ്പിള എന്ന വിശേഷണം മലബാറിലെ ഇസ്ലാം മതക്കാരെ ഉദ്ദേശിച്ചുള്ളതാണ് എന്നുള്ളതാണ്. മലബാറിൽ ഇസ്ലാം മതത്തിൻറെ ആവിർഭാവ കാലഘട്ടം അവ്യക്തമാണെങ്കിലും ഇത് ഏതാണ്ട് എട്ട്-ഒമ്പതാം നൂറ്റാണ്ടിലേക്ക് നമുക്ക് കൃത്യമായി പിന്തുടർന്നെത്താൻ കഴിയും. രണ്ട് പ്രധാന സ്രോതസ്സുകളാണ് നമ്മളെ ഇവിടെക്ക് നയിക്കുന്നത്. ഒന്നാമത്തേത് മലയാളത്തിൽ ലഭ്യമായ കയ്യെഴുത്ത് പ്രതികളും, രണ്ടാമത്തേത് മലബാറിൽ കുടിയേറുകയുണ്ടായ അറബി കുടുംബങ്ങൾ എഴുതിയ സംഭവ വിവരണങ്ങളും ആണ്. രണ്ടു പക്ഷങ്ങളും ഏതാണ്ട് സമാനമാണ്, ചുരുക്കം ചില അപവാദങ്ങൾ ഒഴികെ.

വ്യത്യാസങ്ങൾ പ്രധാനമായും ഒരു വിഷയത്തിൽ ആണ്- എന്നാണ് ആദ്യമായി മലബാറിലെ ഹിന്ദു ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നുള്ള കാര്യത്തിൽ. ഒരു സാധാരണ മുസ്ലിം ചരിത്രകാരൻറെ മാനസിക നില നമുക്ക് അറിവുള്ളതാണല്ലോ, അവർ കാലഘടനകളും ഭൂപ്രദേശങ്ങളും മറ്റും വളച്ചൊടിച്ച് എങ്ങിനെയും അവർക്ക് വരുത്തി തീർക്കേണ്ടത് മലബാറിലെ മതപരിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ ഹിന്ദു, പ്രവാചകൻ മുഹമ്മദുമായി നേരിട്ട് സംവദിക്കുകയുണ്ടായി എന്നാണ്. തീർച്ചയായും ഇതിൻറെ അർത്ഥം ഈ പാവം മനുഷ്യൻ ഒരു നൂറ്റാണ്ടിൽ കൂടുതൽ പിന്നോട്ട് ടൈം ട്രാവൽ ചെയ്യേണ്ടി വരും എന്നുള്ളതാണ്. ഇസ്ലാം മതം എന്നും ചരിത്രത്തെ വളച്ചൊടിച്ചിട്ടേ ഉള്ളൂ. ശരിയായ കാല ഗണനകൾ ഒക്കെ അവരുടെ “സത്യമായ ഒരേയൊരു മതത്തിൻറെ” സേവനത്തിന് വേണ്ടിയാണല്ലോ.

Mosque of Malik Dinar

ഇവിടെ വെളിവാകുന്ന അത്ഭുതകരമായ ഒരു വസ്തുത (ഇത് പരിഹാസം അല്ല) ഇതാണ്. ഇവിടെ മതപരിവർത്തനം ചെയ്യപ്പെട്ട ആദ്യ ഹിന്ദു സാധാരണക്കാരൻ അല്ലായിരുന്നു, അദ്ദേഹം ഒരു നാട്ടുപ്രമാണി ആയിരുന്നു. അദ്ദേഹം അറേബ്യയിലേക്ക് യാത്ര ചെയ്ത് പ്രവാചകനുമായി നേരിട്ട് സംവദിക്കുകയുണ്ടായി. മാത്രവുമല്ല, “പ്രവാചകനിൽ നിന്ന് നേരിട്ട് നാലാം വേദം സ്വീകരിക്കുവാനും സാധിച്ചു.” ഏതാണ്ട് പത്തൊൻപതാം നൂറ്റാണ്ട് വരെ മലബാർ ഭാഗത്ത് മുസ്ലിം ചരിത്രകാരൻമാരുടെ രേഖകളിൽ തന്നെ ഇസ്ലാം അറിയപ്പെട്ടിരുന്നത് നാലാം വേദം എന്നായിരുന്നു. മറ്റു മൂന്നു വേദങ്ങൾ ഇവയൊക്കെയാണ്:

  1. വിഗ്രഹാരാധകർ അല്ലെങ്കിൽ ഹിന്ദുമതക്കാർ

  2. ജൂതന്മാർ

  3. ക്രിസ്ത്യാനികൾ

നമുക്ക് ആദ്യമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട ആളിലേക്ക് തിരികെ പോകാം. പ്രവാചകനായ മുഹമ്മദിൽ നിന്ന് നാലാം വേദം സ്വീകരിച്ചശേഷം അദ്ദേഹം തൻറെ പേര് തീയാജ് -ഉദ്- ദീൻ അല്ലെങ്കിൽ താജ്-ഉദ്-ദ്ദീൻ (വിശ്വാസത്തിൻറെ കിരീടം) എന്ന് മാറ്റിയിരുന്നു.

എന്നാൽ ഇതൊക്കെ ഇസ്ലാമിനെ വളരെ ഉയർത്തിക്കെട്ടി കാണിച്ചെങ്കിലും മലബാറിൽ കുടിയേറിയിരുന്ന അറേബ്യൻ വംശജർ ഇവരുടെ ഈ ചരിത്രത്തോട് വിമുഖത പ്രദർശിപ്പിച്ചു. കാരണം വ്യക്തമാണ്, അവരാണ് ഉന്നതരായ, രക്തശുദ്ധിയുള്ള ഇസ്ലാംമതക്കാർ. കൂടാതെ അവരുടെ പക്കൽ അവിതർക്കിതമായ ചരിത്രത്തെളിവുകളും ഉണ്ടായിരുന്നു. “അസ-സ്ഹബ,” പ്രവാചകനുമായി അടുത്തിടപഴകിയ അദ്ദേഹത്തിൻറെ അനുയായികൾ അവരാണ് എന്നുള്ള വസ്തുതകൾ ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ അവിടെയൊന്നും മേൽപ്പറഞ്ഞ താജുദ്ദീനെക്കുറിച്ച് പരാമർശിക്കുന്നേയില്ല.

ഈ അറേബ്യൻ കുടിയേറ്റക്കാർ വിവരിക്കുന്ന ചരിത്രം മറ്റൊന്നാണ്. അവർ ഉദ്ധരിക്കുന്നത് ഇസ്ലാമിക ചരിത്രകാരനും ശ്ശരിയ- വിദഗ്ധനുമായ ഷെയ്ഖ് സൈനുദ്ദീനെയാണ്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ മലബാറിൽ ഇസ്ലാം മതത്തിൻറെ ആവിർഭാവം ഉണ്ടായത് ഹിജ്റ കഴിഞ്ഞ് 200 വർഷങ്ങൾക്ക് ശേഷമാണ്. ഇതനുസരിച്ച് ഏതാണ്ട് 822- 23 CE എന്ന് നമുക്ക് അനുമാനിക്കാം. എന്നാൽ കുറച്ചുകൂടി വിശ്വാസ്യത അറേബ്യൻ കച്ചവടക്കാരനായ സുലൈമാൻ, 851- 52ൽ അദ്ദേഹം മലബാർ സന്ദർശിച്ചിരുന്നു, നൽകിയ സമയക്രമത്തിനാണ്. അദ്ദേഹം പറയുന്നു

ഈ രണ്ട് രാജ്യങ്ങളിലും (ഭാരതത്തിലും ചൈനയിലും) ഇതുവരെ ആരും മുഹമ്മദൻ മതം സ്വീകരിക്കുകയോ അറബി ഭാഷ സംസാരിക്കുകയോ ചെയ്തിട്ടില്ല.

ഇതിൽ നിന്നും വ്യക്തമാകുന്ന കാര്യം: ഒൻപതാം നൂറ്റാണ്ടിൻറെ തുടക്കമോ മധൃമോ വരെ മലബാറിൽ ഇസ്ലാംമതം മതം പ്രചരിപ്പിച്ചതിന് യാതൊരു ലക്ഷണങ്ങളും ഇല്ല എന്നാണ്.

ഈ മൂല ഗ്രന്ഥങ്ങൾ ഒക്കെ പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന മറ്റു ചില രസകരമായ കാര്യങ്ങൾ ഇവയാണ്: പത്തൊമ്പതാം നൂറ്റാണ്ട് അവസാനം വരെ കേരളത്തിൻറെ പലഭാഗങ്ങളിലും ക്രിസ്ത്യൻ കുടിയേറ്റക്കാർ അറിയപ്പെട്ടിരുന്നത് മാപ്പിള എന്നായിരുന്നു. മലബാറിനെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിഞ്ഞിരുന്ന അവിടുത്തെ കളക്ടർ വില്യം ലോഗൻ വരെ പറഞ്ഞിരിക്കുന്നത് മാപ്പിള എന്ന പദം കൊണ്ട് രണ്ട് വിഭാഗത്തിൽപ്പെട്ട ആളുകളെയാണ് പരാമർശിക്കുന്നത് എന്നാണ്:

  • മുസ്ലീങ്ങൾ അറിയപ്പെട്ടിരുന്നത് ജോനകൻമാർ അല്ലെങ്കിൽ ജോനക മാപ്പിളമാർ എന്നായിരുന്നു. ജോനക എന്ന പദം ഉത്ഭവിച്ചത് യവനക എന്ന ഗ്രീക്ക് പദത്തിൽ നിന്ന് ആയിരിക്കാം.

  • ക്രിസ്ത്യാനികൾ അറിയപ്പെട്ടിരുന്നത് നസ്രാണി മാപ്പിളമാർ എന്നായിരുന്നു. നസ്രാണി എന്ന പദം യേശുക്രിസ്തു ജനിച്ചു വളർന്ന നാസറേത്ത് എന്ന സ്ഥലത്തിൽ നിന്ന് ഉത്ഭവിച്ചതായിരിക്കണം. ഈ നസ്രാണി മാപ്പിളമാരുടെ പിന്മുറക്കാർ ഇന്ന് അറിയപ്പെടുന്നത് സിറിയൻ ക്രിസ്ത്യാനികൾ അല്ലെങ്കിൽ സിറിയോ- റോമൻ ക്രിസ്ത്യാനികൾ എന്നാണ്.

അടുത്തതായി, ചേരമാൻ പെരുമാൾ എന്ന ഐതിഹാസിക പുരുഷൻ അറേബ്യൻ കച്ചവടക്കാരാൽ പ്രലോഭിപ്പിക്കപ്പെട്ട് മതപരിവർത്തനം ചെയ്ത കഥയാണ്. എന്നാൽ അദ്ദേഹത്തിൻറെ കഥയിൽ വളരെയധികം അവ്യക്തതയും വസ്തുതകളുടെ അഭാവവും ഉണ്ട്. അതിൽ പറയുന്നത് അദ്ദേഹം അറേബ്യൻ തീരത്തെ “ഷഹീർ” എന്ന സ്ഥലത്ത് വച്ച് മരണപ്പെട്ടു അല്ലെങ്കിൽ തിരോധാനം ചെയ്തു എന്നുള്ളതാണ്. ഇവിടെ നിർഭാഗ്യവശാൽ നമുക്ക് അറേബ്യൻ കച്ചവടക്കാരുടെ സംഭവ വിവരണത്തെ പൂർണ്ണമായും ആശ്രയിക്കേണ്ടിയിരിക്കുന്നു. ഈ സംഭവ വിവരണങ്ങളനുസരിച്ച് ചേരമാൻ പെരുമാൾ മതപരിവർത്തനം ചെയ്തത് അദ്ദേഹത്തെ വന്നു കണ്ട 4 അറേബ്യൻ തീർഥാടകരുടെ വാക്ക് കേട്ടിട്ടായിരുന്നു. ഇവരിൽ പ്രമുഖൻ മാലിക്- ഇബിൻ- ദീനാർ ആയിരുന്നു. മത പരിവർത്തനത്തിന് ശേഷം പെരുമാളിൻറെ ഇസ്ലാമിക നാമം അബ്ദുൾ റഹ്മാൻ സമീറി അല്ലെങ്കിൽ സമൂരി (സാമൂതിരിമാരുടെ ആദ്യ നാമം)എന്നായിരുന്നു.

വിത്തു വിതക്കപ്പെടുന്നു

തൻറെ മരണത്തിനു മുന്പായി ചേരമാൻ പെരുമാൾ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അദ്ദേഹം ഈ അറേബ്യൻ കച്ചവടക്കാർക്ക് തൻറെ രാജ്യത്ത് മോസ്കുകൾ പണിയാൻ അനുവാദം നൽകി. ഇതിൽ ആദ്യത്തെ മോസ്ക് പെരുമാളിൻറെ തലസ്ഥാനമായ കൊടുങ്ങല്ലൂർ അല്ലെങ്കിൽ ക്രാങ്ക്നൂറിൽ ആയിരുന്നു. അവിടെ മാലിക് ദിനാർ തന്നെ ആദ്യത്തെ ഖാസി ആയി തീർന്നു. മാലിക് ദിനാർ മത പ്രചാരകരെ നാനാ ദിക്കിലേക്കും അയച്ചു. പിന്നീട് കൊല്ലം പ്രദേശത്തുള്ള ഹിന്ദു നാട്ടു രാജാവ് മാലിക്-ഇബിൻ- ഹബീബിന് തെക്കൻ കൊല്ലം പ്രദേശത്ത് ഒരു മോസ്ക് സ്ഥാപിക്കാൻ അനുവാദം നൽകി. അടുത്തതായി ചിറക്കൽ രാജാവ് തൻറെ ചിറക്കൽ പ്രദേശത്ത്, കോലത്തിരിയുടെ കൊട്ടാരത്തിനു സമീപത്തായി ഒരു മോസ്ക് സ്ഥാപിക്കാൻ അനുവാദം നൽകി. പിന്നീട് കോട്ടയം, ഏറനാട് രാജാക്കന്മാർ അവരുടെ പ്രദേശത്ത് മോസ്ക് സ്ഥാപിക്കാൻ അനുമതി നൽകി.

ഒമ്പതാം നൂറ്റാണ്ടിൻറെ അവസാനത്തോടു കൂടി മലബാറിലെ എല്ലാ രാഷ്ട്രീയമായും, കച്ചവടപരമായും പ്രധാനപ്പെട്ട പട്ടണങ്ങളിലും ഒമ്പത് മോസ്ക്കുകളുടെ പണികഴിപ്പിക്കപ്പെടുകയും, മലബാറിലെ ഇസ്ലാമിക മതപ്രചാരണത്തിന് ബീജങ്ങൾ പാകുകയും ചെയ്തു. വില്യം ലോഗൻ ഇങ്ങനെ എഴുതുന്നു,

മാലിക്- ബിൻ- ദിനാറും അദ്ദേഹത്തിൻറെ അനുയായികളും അവർക്കുണ്ടായിരുന്ന എല്ലാ പരിഗണനകളും എടുത്താൽ കൂടിയുംഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ, ഇസ്ലാമിക മതപ്രചാരണത്തിൻറെ അടിത്തറ അവർക്ക് മുൻപേ അവിടെ സ്ഥാപിക്കപ്പെട്ടിരുന്നില്ലെങ്കിൽ മലബാറിലെ പ്രമുഖ പട്ടണങ്ങളിൽ എല്ലാം മോസ്കുകൾ പണികഴിപ്പിക്കാൻ കഴിയുമായിരുന്നില്ല.

മലബാറിൽ നടപ്പിലാക്കിയ പ്രവർത്തന രൂപരേഖകൾ എല്ലാം തന്നെ അതിനു മുൻപ് ഇവർ ഗുജറാത്തിലും പ്രാബല്യത്തിൽ വരുത്തിയിരുന്നു. അവിടുത്തെ ഹിന്ദു രാജാക്കന്മാർ ഇസ്ലാമിക പ്രചാരകരുടെയും സൂഫിമാരുടെയും പ്രലോഭനത്തിൽ പെട്ട് അവരുടെ നാടുകളിലെല്ലാം ഇസ്ലാം മതം പ്രചരിപ്പിക്കാൻ അനുവാദം നൽകിയിരുന്നു. സീതാറാം ഗോയലിനെ പോലെയുള്ള ചരിത്രകാരന്മാർ എല്ലാം പ്രസ്താവിച്ചിരിക്കുന്നത് മത പുരോഹിതന്മാരെല്ലാവരും തന്നെ അവരുടെ പുറം നാടുകളിൽ ഉള്ള മേധാവികളുടെ പരിസര നിരീക്ഷണ- അനുചരൻമാർ മാത്രമായിട്ടാണ് പ്രവർത്തിച്ചിരുന്നത് എന്നാണ്.

ഒരിക്കൽ അവർ മലബാറിൽ കുടിയേറ്റം സ്ഥാപിച്ചു കഴിഞ്ഞതോടെ ഈ അറേബ്യൻ കച്ചവടക്കാർ സാവകാശം പ്രാദേശികരായ ഹിന്ദു സ്ത്രീകളുമായി വൈവാഹിക ബന്ധം സ്ഥാപിക്കുകയും “അങ്ങനെ ഒരു ഒരു സങ്കര വർഗ്ഗത്തിൻറെ- മാപ്പിള ആവിർഭാവത്തിന് തുടക്കമിടുകയും ചെയ്തു.” ഇതാണ് മുൻപറഞ്ഞ മരുമകൻ എന്ന അർത്ഥത്തിലുള്ള മാപ്പിള എന്ന വാക്കിൻറെ ഉത്ഭവം.

തുടരും.

The Dharma Dispatch is now available on Telegram! For original and insightful narratives on Indian Culture and History, subscribe to us on Telegram.