സിവിൽ സൊസൈറ്റി എന്നത് ഫോർത്ത് ജനറേഷൻ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികൾ പുതുതായി ചേർത്ത വാക്കാണ്

ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന, ഇന്ത്യക്കാരെ തമ്മിലടിപ്പിക്കുന്ന ഫോർത്ത് ജനറേഷൻ യുദ്ധത്തെക്കുറിച്ചുള്ള ധർമ്മ ഡിസ്പാച്ച് പരമ്പരയുടെ രണ്ടാം ഭാഗം
സിവിൽ സൊസൈറ്റി എന്നത് ഫോർത്ത് ജനറേഷൻ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികൾ പുതുതായി ചേർത്ത വാക്കാണ്

Read this article in English

Also Read
Civil Society as a Coinage of the Forces of the Fourth Generation Warfare
സിവിൽ സൊസൈറ്റി എന്നത് ഫോർത്ത് ജനറേഷൻ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികൾ പുതുതായി ചേർത്ത വാക്കാണ്

Read the previous part of this series

Also Read
ഫോർത്ത് ജനറേഷൻ യുദ്ധം ഇന്ത്യയ്ക്കെതിരെ ആരംഭിച്ചു കഴിഞ്ഞു: ഇങ്ങനെയാണത് ന്യൂജനറേഷനെ കീഴ്പ്പെടുത്തിയിരിക്കുന്നത്
സിവിൽ സൊസൈറ്റി എന്നത് ഫോർത്ത് ജനറേഷൻ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികൾ പുതുതായി ചേർത്ത വാക്കാണ്

ഏതാണ്ട് 30 വർഷങ്ങൾക്കു മുൻപ്, മിലിട്ടറി-യുദ്ധ തന്ത്രജ്ഞനായ വില്യം ലിൻഡ് ചേർന്നെഴുതിയ ലേഖനമാണ് seminal paper ദി ചേഞ്ചിങ് ഫെയ്സ് ഓഫ് വാർ: ഇൻറെു ദി ഫോർത് ജനറേഷൻ. അന്നുമുതൽ ഫോർത് ജനറേഷൻ വാർ എന്ന പ്രയോഗം വളരെ പ്രചാരം നേടി. അതിലെ ചില പ്രസക്തഭാഗങ്ങൾ ഉദ്ധരിക്കുന്നു:

ഭൗതികമായി അവനെ തകർക്കുന്നതിന് പകരം ആന്തരികമായി ശത്രുവിനെ നശിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഇതിൻറെ ലക്ഷൃത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾ യുദ്ധത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന അവരുടെ ജനതയുടെ പിന്തുണയും, അവരുടെ സംസ്കാരവുമാണ്. ശത്രുവിൻറെ ശക്തിയുടെ കേന്ദ്രം വ്യക്തമായി മനസ്സിലാക്കുക എന്നുള്ളത് വളരെ പ്രധാനമാണ്...ഫോർത്ത് ജനറേഷൻ യുദ്ധം എന്നത് വ്യാപകമായി പടർന്നു കിടക്കുന്നതും, പൊതുവേ നിർവചിക്കപ്പെടാത്തതുമാണ്; യുദ്ധവും സമാധാനവും തമ്മിലുള്ള അതിർവരമ്പുകൾ അവ്യക്തമായി ഇല്ലാതാകുന്നു എന്ന് തന്നെ പറയാം. ഈ യുദ്ധം പ്രവചനാതീതവും പ്രത്യേക യുദ്ധക്കളങ്ങളും പോർമുഖങ്ങളും ഇല്ലാത്തതുമാണ്. “സിവിലിയൻ”, “മിലിട്ടറി” എന്നൊക്കെയുള്ള വിവേചനങ്ങൾ ഇല്ലാതാകും. ഓരോരുത്തരുടെയും മേഖലകളിൽ അവരവരുടേതായ യുദ്ധങ്ങൾ നടന്നുകൊണ്ടേയിരിക്കും. ഇതിൽ രാജ്യത്തിലെ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല സാംസ്കാരിക വിഷയങ്ങളും ഉൾപ്പെടുന്നു..[...] റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയവയുടെ വളർച്ച നമ്മളെ വ്യത്യസ്തമായ തന്ത്രങ്ങൾ മെനയാൻ സഹായിക്കും.[...] സൈക്കോളജിക്കൽ (മാനസികമായി) ഓപ്പറേഷൻസ് മാധ്യമ, വിവര ഇടപെടലുകൾക്കായുള്ള മുഖ്യമായ, തന്ത്രപരമായ ആക്രമണ ആയുധം ആയി മാറും...ഫോർത്ത് ജനറേഷൻ പോരാളികൾ വിദഗ്ധമായി ഭാരതത്തിന് ഉള്ളിലെയും പുറത്തെയും മാധ്യമങ്ങളെ വേണ്ട വിധം ഉപയോഗിച്ച്, സൈന്യം ശാരീരിക തലത്തിൽ ആക്രമണങ്ങൾ തുടങ്ങുന്നതിന് മുൻപ് തന്നെ സൈക്കോളജിക്കൽ ഓപ്പറേഷൻസ് തുടങ്ങിയിരിക്കും...കവചിത വാഹനങ്ങളുടെ ഡിവിഷനുകളേക്കാളും ഫലപ്രദമായ ആയുധം ടെലിവിഷൻ വാർത്തകൾ ആയിരിക്കും…[...] തീവ്രവാദികൾ ഒരു സമൂഹത്തിൻറെ ഏറ്റവും വലിയ കരുത്തായ സ്വാതന്ത്ര്യവും തുറന്ന സ്വഭാവവും അവർക്കെതിരെ തന്നെ ഉപയോഗിക്കും. സമൂഹത്തിൽ സ്വതന്ത്രമായി വിഹരിച്ചു കൊണ്ടുതന്നെ ആ സമൂഹത്തെ അവർ അട്ടിമറിക്കാൻ പ്രവർത്തിച്ചു കൊണ്ടിരിക്കും. നമ്മുടെ നാട്ടിലെ ജനാധിപത്യപരമായ അവകാശങ്ങൾ നമ്മളെ ആക്രമിക്കാൻ മാത്രമല്ല, ആക്രമണത്തിനു ശേഷം സ്വയം പ്രതിരോധിക്കാനും അവർ വിനിയോഗിക്കും. നമ്മുടെ നിയമങ്ങൾ അനുസരിച്ച് അവരെ നേരിട്ടാൽ അവർക്ക് ആ നിയമങ്ങളിൽ നിന്ന് തന്നെ സംരക്ഷണം ലഭിക്കും; നമ്മൾ അവരെ വെടിവെച്ചു വീഴ്ത്താൻ പോയാൽ ടെലിവിഷൻ വാർത്തകൾ അവരെ ഇരകളാക്കി പ്രദർശിപ്പിക്കും. അങ്ങിനെ തീവ്രവാദികൾ സമൂഹത്തെ ആക്രമിച്ചു കൊണ്ടിരിക്കുമ്പോഴും ആ സമൂഹത്തെ ഉപയോഗിച്ച് തന്നെ അവർ സംരക്ഷണം നേടും. നമ്മുടെ നിയമത്തിൻറെ സംരക്ഷണ ആനുകൂല്യവും മറ്റും അവർക്ക് നിഷേധിച്ചു കൊണ്ട് അവരെ നേരിട്ടാൽ അവർ മറ്റൊരു തരത്തിലുള്ള വിജയം നേടിയിരിക്കും.

ഇടതുപക്ഷം എന്നത് തന്നെ യുദ്ധമാണ്, സിദ്ധാന്തമല്ല

2014 മുതൽ ഇന്നുവരെ മനപ്പൂർവ്വം പടച്ചുണ്ടാക്കി കൊണ്ടിരിക്കുന്ന കലാപങ്ങളും ലഹളകളും എല്ലാം ലിൻഡിൻറെ പ്രവചനത്തിൻറെ നടന്നു കൊണ്ടിരിക്കുന്നു പരമാർത്ഥമായ തെളിവുകളാണ്.

നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം.

ആരെങ്കിലും കേംബ്രിഡ്ജ് അനലിറ്റിക്കയെ ഇപ്പോൾ ഓർക്കുന്നുണ്ടോ? വെറും മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടേയുള്ളൂ, ആരെങ്കിലും മനപൂർവ്വം അവരുടെ പേരെടുത്തു പറഞ്ഞില്ലെങ്കിൽ അവർ നിലവിൽ ഇല്ല എന്ന് തന്നെ പറയാം. കോൺഗ്രസ് പാർട്ടി കേംബ്രിഡ്ജ് അനലിറ്റിക്കയെ വാടകയ്ക്കെടുത്തത് രാജ്യത്തിനുള്ളിൽ രാഷ്ട്രീയവും സാമൂഹികവും നിയമപരവുമായ കലാപങ്ങളും ഹിംസയും സൃഷ്ടിച്ച് എങ്ങനെയെങ്കിലും 2019 ലെ പൊതു തിരഞ്ഞെടുപ്പ് വിജയിക്കുവാൻ വേണ്ടിയാണ്. പൊതുവേ അംഗീകരിക്കപ്പെട്ട ജനാധിപത്യ മര്യാദകൾ അനുസരിച്ചുള്ള ഒരു നിർവചനത്തിലും ഈ പ്രവൃത്തികൾ ഉൾപ്പെടുകയില്ല. ഇത് യുദ്ധമാണ്.

Also Read
The Fourth Generation War Has Already Entered India: Here's How it Has Taken Over GenNext
സിവിൽ സൊസൈറ്റി എന്നത് ഫോർത്ത് ജനറേഷൻ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികൾ പുതുതായി ചേർത്ത വാക്കാണ്

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഓർക്കുന്നുണ്ടോ? കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ, കോൺഗ്രസ് പാർട്ടിയിലെ ഉന്നതന്മാർ എങ്ങിനെയാണ് അദ്ദേഹത്തിൻറെ കൂടെയുണ്ടായിരുന്ന ജഡ്ജിമാരെ പ്രകോപിപ്പിച്ച് അദ്ദേഹത്തിനെതിരെ rebellion സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതെന്ന് ഓർമ്മയുണ്ടോ? ഇത് കോൺഗ്രസ് അധികാരത്തിൽ ഇല്ലായിരുന്ന സമയത്താണ് നടന്നതെന്ന് ഓർക്കണം. ഇത് രാജ്യത്തിനെതിരെയുള്ള യുദ്ധമല്ലെങ്കിൽ പിന്നെ നമുക്ക് ഇതിനെ നിർവ്വചിക്കാൻ പര്യാപ്തമായ വാക്കുകളില്ല.

ഈ പശ്ചാത്തലത്തിൽ വേണം 2014 ലും 2019 ലും നരേന്ദ്രമോഡി തുടർച്ചയായി നേടിയ വിജയങ്ങളുടെ അളവും നാഗരിക പ്രാധാന്യവും വീക്ഷിക്കാൻ. 2014 വേനൽക്കാലത്തു നടന്ന ആ അട്ടിമറി ഇല്ലായിരുന്നുവെങ്കിൽ കോൺഗ്രസ് വ്യവസ്ഥിതി ഭരണത്തിൽ തിരിച്ചുവന്ന് നിശബ്ദമായി നമ്മുടെ രാജ്യത്തിൻറെ ശിഥിലീകരണം തുടർന്ന് നടത്തി രാജ്യം നാശത്തിൻറെ വക്കിൽ എത്തിചേരുമായിരുന്നു. യഥാർത്ഥത്തിൽ നമ്മൾ നാശത്തിൻറെ അരികിൽ തന്നെയായിരുന്നു, കാരണം 2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്തിൻറെ സുപ്രധാന അവയവങ്ങളെല്ലാം തന്നെ ദ്രുത വേഗത്തിൽ ഭക്ഷിക്കപ്പെട്ടിരുന്നു.

ഇതിൻറെ കടപ്പാട്, തിരിച്ചടയ്ക്കാനാവാത്ത വലിയൊരു കടപ്പാടാണ് നമ്മുടെ രാജ്യത്തിന് രാഷ്ട്രീയ സ്വയം സേവക സംഘത്തോടുള്ളത്. അവർ ഏതാണ്ട് ഒരു നൂറ്റാണ്ടോളം, വലിയ വില കൊടുത്ത് തങ്ങളുടെ അസംഖ്യം സ്വയംസേവകരെ ബലി നൽകിക്കൊണ്ട്, വിവിധതരത്തിലുള്ള ഈ ഭീഷണിയെ മുൻപിൽ നിന്നു തന്നെ നേരിട്ടു. ഇതുപോലെ ഒരു ഭീഷണി മറ്റേതെങ്കിലും രാജ്യം നേരിട്ടിരുന്നുവെങ്കിൽ അവർ ഇതിനകം ഉള്ളിൽ നിന്നു തന്നെ പൊട്ടിത്തെറിച്ചേനെ. ബ്രേക്കിംഗ് ഇന്ത്യ ഫോഴ്സസിനെതിരെയുള്ള ആർഎസ്എസിൻറെ നാഗരികതാ പ്രതിരോധത്തിൻറെ വിശദമായ ചരിത്രം ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ എന്നത് ദുഃഖകരമായ ഒരു കാര്യമാണ്.

വനങ്ങൾ മുതൽ നഗരങ്ങൾ വരെ

നക്സലിസത്തെിൻറെ ചരിത്രത്തിലേക്ക് വിശദമായി കടക്കാതെ സമീപകാലത്തുള്ള ചില ഉദ്ധരണികളെ നോക്കാം:

ആദിവാസി മേഖലകളിൽ നക്സലുകൾ വനങ്ങളെ സുരക്ഷിത താവളം ആക്കുന്നതു പോലെ പട്ടണങ്ങളും അവർക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നു. ഇതിനെ മുതലെടുത്തു കൊണ്ട് അവർക്ക് നഗരങ്ങളിലുള്ള പ്രധാന സ്ഥാപനങ്ങളെയും ആക്രമിക്കാൻ കഴിയും.

ഞെട്ടലുളവാക്കുന്ന വാക്കുകളാണിവ, ഇത് ഉച്ചരിച്ചത് 2006 ഡിസംബർ അഞ്ചാം തീയതി ലോക്സഭയിൽ വച്ച് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീൽ ആണ്. അദ്ദേഹത്തെ ഓർമ്മയുണ്ടോ?

അദ്ദേഹത്തിൻറെ പ്രസ്താവനയുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത് യുപിഎ സർക്കാരിൻറെ ആദ്യത്തെ ഭരണ കാലഘട്ടത്തിൽ അവർ കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയും തേടിയിരുന്നു എന്നുള്ളത് ഓർക്കുമ്പോഴാണ്. ഈ കാലഘട്ടത്തിലാണ് നിരന്തരമായ ജിഹാദി ആക്രമണങ്ങൾ നടന്നിട്ടും ശിവരാജ് പാട്ടിൽ ഒരു നടപടിയും എടുക്കാതിരുന്നത്. ഇത് 26/11 ൽ രാജ്യത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണം വരെ തുടർന്നു. ഇതുപോലെയുള്ള പല അവസരങ്ങളിലും അദ്ദേഹം മൗനം ഭഞ്ജിച്ചിരുന്നതിന് കാരണം ലളിതമാണ്: സോണിയാഗാന്ധി വിദൂര നിയന്ത്രണം കൈയാളിയിരുന്ന ഈ സർക്കാരിൻറെ മന്ത്രിമാരെയൊക്കെ അവർ വെറും അടിമകളായാണ് നിയന്ത്രിച്ചിരുന്നത്. വാസ്തവത്തിൽ അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ കാലമായിരുന്നു അന്നു നിലവിലുണ്ടായിരുന്നത്.

Also Read
Why Indian Marxist Historians are Worse than Communist Historians of Soviet Russia and Maoist China
സിവിൽ സൊസൈറ്റി എന്നത് ഫോർത്ത് ജനറേഷൻ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികൾ പുതുതായി ചേർത്ത വാക്കാണ്

ഇന്നത്തെ എൻ എസ് എ ആയ ശ്രീ അജിത് ഡോവൽ 2018 ൽ എഴുതിയ ഉജ്ജ്വലമായ എന്നാൽ ഭീതിതമായ ലേഖനത്തിൽ paper ഇന്ത്യയെ സാവകാശം ബ്രേക്കിങ് ഇന്ത്യ ശക്തികൾ കൈയേറിയതിൻറെ ചില വശങ്ങൾ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിൻറെ ലേഖനം മാവോയിസ്റ്റ് തീവ്രവാദത്തിൻറെ ഭീകരമായ വ്യാപനത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു, എന്നാൽ എല്ലാ തരത്തിലുള്ള ബ്രേക്കിംഗ് ഇന്ത്യ ശക്തികളെ കുറിച്ചും കൂടി അദ്ദേഹം തുല്യമായി പ്രതിപാദിക്കുന്നുണ്ട്. ശ്രീ ഡോവൽ വില്യം ലിൻഡിനെ ഫോർത്ത് ജനറേഷൻ യുദ്ധത്തിൻറെ ഗുരുവായി കരുതുകയും അദ്ദേഹത്തെ ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്.

നക്സൽ സ്വാധീനത്തിലുള്ള പ്രദേശങ്ങൾ ഏതാണ്ട് ഇരട്ടിയായി, 14 സംസ്ഥാനങ്ങളിൽ ഉള്ള 203 ജില്ലകളിൽ വ്യാപിച്ചിരുന്നു. സായുധ ഗറില്ലകളുടെ എണ്ണം 7000ന് താഴെ നിന്ന് ഇന്ന് ഏതാണ്ട് 13500 വരെ എത്തിച്ചേർന്നിട്ടുണ്ട്. ഇടത് തീവ്രവാദികളുടെ കൈവശം ആധുനികമായ അനവധി ആയുധങ്ങൾ ഉണ്ട്; (രണ്ടായിരത്തി നാലിൽ 5500 ഓളം ഉണ്ടായിരുന്നവർ ഇന്ന് ഏതാണ്ട് 14000 നു അടുത്തെത്തിയിരിക്കുന്നു) ആയുധങ്ങൾ ഉപയോഗിക്കുന്നതിലും സ്ഫോടനങ്ങൾ നടത്തുന്നതിനുള്ള അവരുടെ കഴിവുകളും പ്രവർത്തന ശൈലികളും തന്ത്രങ്ങളും അവർ പലമടങ്ങ് നവീകരിച്ചിരിക്കുന്നു. പ്രതിവർഷം 1200 കോടിയോളം രൂപ അവർ ധനസമാഹരണം നടത്തുന്നുണ്ട്. ദരിദ്രമായ ഇവരുടെ പ്രവർത്തനമേഖലകളിൽ ഈ തുക അവരുടെ പോരാളികൾക്ക് ശമ്പളം നൽകുവാനും വിധ്വംസക പ്രവർത്തനങ്ങൾ നടത്തുവാനും ധാരാളമാണ്... ഇടതുതീവ്രവാദം (LWE) എന്നത് ലളിതമായ ശുദ്ധമായ തീവ്രവാദമാണ്... ഹിംസയിലൂടെ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ താൽപര്യപ്പെടുന്ന എല്ലാ വിഭാഗങ്ങളുമായും അവർ കൈകോർക്കുന്നു. ഇന്ത്യാ രാജ്യത്തെ ശിഥിലമാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന എല്ലാ ശക്തികളെയും അവർ പിന്തുണയ്ക്കുന്നു...അവർ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ജനാധിപത്യ സമ്പ്രദായത്തെയും നാഗരികത സംസ്കാരത്തെയും എതിർക്കുന്നു...

ഇന്ത്യാരാജ്യത്തെ തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട് അവർ ഇന്ത്യയെ അട്ടിമറിക്കുന്നു

ഈ കാലഘട്ടത്തിലെ നക്സൽ- മാവോയിസ്റ്റ് ശക്തികളുടെ വിസ്ഫോടനപരമായ വളർച്ചയും വ്യാപനവും സ്വാധീനവും ഭീകരപ്രവർത്തനങ്ങളും എല്ലാം യുപിഎ ഒന്നിന് കമ്മ്യൂണിസ്റ്റുകാർ നേരിട്ട് പിന്തുണ നൽകിയതിൻറെ ഫലമായിട്ടാണ്. ലോകത്തിലെ ഒരേയൊരു ഹിന്ദു രാജ്യമായ നേപ്പാൾ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിൽ അമർന്നതും ഈ കാലഘട്ടത്തിലായിരുന്നു എന്നുള്ളത് യാദൃശ്ചികമല്ല. നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തിക ആചാര്യനായ ബാബു റാം ഭട്ടാറായി ജെഎൻയുവിൽ പഠിച്ചയാളാണ്, ഇയാളാണ് നേപ്പാൾ രാജ്യത്തിനെതിരെ ഹിംസാത്മകമായ യുദ്ധം നടത്തിയത്.

നമ്മൾ മറ്റൊരു ഭാഗത്ത് കണ്ടതുപോലെ, യുപിഎ ഒന്ന് കൂട്ടുകക്ഷി മന്ത്രിസഭ കൊണ്ട് ഭീമമായ നേട്ടങ്ങൾ ആണ് കമ്മ്യൂണിസ്റ്റുകാർ നേടിയത്. നമ്മുടെ രാജ്യത്തിനുള്ളിൽ നിന്നു കൊണ്ടുതന്നെ ഈ രാജ്യത്തിലെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് രാജ്യത്തെ അട്ടിമറിക്കുവാനായി ഏതാണ്ട് ഒരു ബ്ലാങ്ക് ചെക്ക് തന്നെ അവർക്ക് ലഭിച്ചു എന്ന് പറയാം.

എന്നാൽ ഇവരുടെ വാസ്തവത്തിലുള്ള അട്ടിമറിയുടെ ശരിയായ കഥ തുടങ്ങുന്നത് 2008 ൽ അവർ യുപിഎയിൽ നിന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ അണുവായുധ കരാറിനെ ചൊല്ലി കപട ധാർമികത ഉദ്ധരിച്ചു കൊണ്ട് പുറത്തു പോയപ്പോഴാണ്.

രണ്ടായിരത്തി ഒൻപതിൽ യുപിഎ തുടർ ഭരണം നേടിയതോടെ ഇവയെക്കാളും എല്ലാം ഭീകരമായ ഒന്നാണ് പിന്നീട് നടന്നത്. ഇവരുടെ നെടുംതൂണായ കോൺഗ്രസ് അവരുടെ എല്ലാ കപട വേഷവിധാനങ്ങളും ഊരിയെറിഞ്ഞ്, നഗ്നമായി അഞ്ചു വർഷത്തേക്ക്, തൂശനിലയിട്ട് സദ്യ ഉണ്ണുന്നതു പോലെ (വിസ്തരിച്ച്) ഭാരതത്തെ കൊള്ളയടിക്കുന്നതിൽ വൃാപൃതരായി. സമാന്തരമായി നക്സലുകളിലെ പ്രാധാന്യമുള്ളവർ അധികാരത്തിൻറെ ഉന്നത സ്ഥാനങ്ങളിൽ കയറി പറ്റുകയും ചെയ്തു - രഹസ്യമായും പരസ്യമായും ഇതിന് വഴിയൊരുക്കിയത് സോണിയ ഗാന്ധിയുടെ ഭരണഘടനാ വിരുദ്ധമായ നാഷണൽ അഡ്വൈസറി കൗൺസിൽ (എൻ എ സി), രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്താനുള്ള അസംഖ്യം ദേശീയ വിരുദ്ധ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയുടെ ചുരുക്കപ്പേര്, ആയിരുന്നു, അന്തരിച്ച ഔട്ട്‌ലുക്ക് എഡിറ്ററായ വിനോദ് മേത്തയുടെ രണ്ടു ഭാഗങ്ങളുള്ള ജീവചരിത്രം വായിച്ചാൽ മതിയാകും ഇതിൻറെ ഗുരുതരാവസ്ഥ മനസ്സിലാക്കാൻ, അതിൽ അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നത് പ്രഗൽഭ ആക്ടിവിസ്റ്റുകൾ ആയ അരുണ റോയി, അരുന്ധതി റോയി, അരവിന്ദ് കെജ്‌രിവാൾ, ഹർഷ് മന്ദേർ തുടങ്ങിയവർ സ്ഥിരമായി അദ്ദേഹത്തിൻറെ ഓഫീസിൽ വന്ന് അവരുടെ ബ്രേക്കിംഗ് ഇന്ത്യ പദ്ധതികളെക്കുറിച്ചുള്ള വിവരണം നൽകിയിരുന്നതിനെ പറ്റിയാണ്.

Also Read
How the Congress Party has Surrendered to the Breaking India Forces
സിവിൽ സൊസൈറ്റി എന്നത് ഫോർത്ത് ജനറേഷൻ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികൾ പുതുതായി ചേർത്ത വാക്കാണ്

ചുരുക്കം: വനങ്ങളിൽ നടന്നിരുന്ന നക്സലിസം വ്യവസ്ഥാപിതമായി, ധൈര്യമായി, സുരക്ഷിതമായി നഗരങ്ങളിലേക്ക് ചേക്കേറിയതിൻറെ ഔദ്യോഗിക തെളിവ് ലഭിക്കുന്നത് ആഭ്യന്തര മന്ത്രാലയം 2013 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ report നിന്നാണ്.

2013 നവംബറിൽ, സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്, ‘സന്നദ്ധ സംഘടനകളുടെ മറവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സിപിഐ (മാവോയിസ്റ്റ്) ‘മുന്നണി’ സംഘടനകൾ മാവോയിസ്റ്റ് പ്രസ്ഥാനത്തെ ഊർജ്ജസ്വലമായി നില നിർത്തുകയും, അവരുടെ നിശബ്ദ പ്രവർത്തനങ്ങൾ സായുധ ആക്രമണങ്ങളെക്കാൾ അപകടകരമാക്കി മാറ്റുകയും ചെയ്തു. ഈ ‘പൊതുജന പ്രസ്ഥാനങ്ങൾ’ (‘മുന്നണി വിഭാഗങ്ങൾ’) നയിക്കുന്നത് സൈദ്ധാന്തിക ആചാര്യൻമാരാണ്. അവരിൽ പാർട്ടിയോട് കൂറുള്ള അക്കാദമിക വിചക്ഷണരും ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്നു. ഇവർ പരസ്യമായി മാനുഷിക സേവന പ്രവർത്തനങ്ങൾ നടത്തുന്നു എന്നു പറയുമ്പോഴും, നമ്മുടെ നിയമ വ്യവസ്ഥയെ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് ക്രമസമാധാന പാലകരുടെ ദൗത്യ നിർവഹണത്തെ അട്ടിമറിക്കാൻ വൈദഗ്ധ്യം നേടിയവരാണ്. അവരുടെ ‘വിപ്ലവ ലക്ഷ്യങ്ങൾ’ നേടുവാൻ വേണ്ടി അവർ ദേശീയ സ്ഥാപനങ്ങൾക്ക് നേരെ ദുഷ്പ്രചാരണങ്ങളും കെട്ടുകഥകളും പ്രചരിപ്പിച്ച് അവയെ താറടിച്ചു കാട്ടാൻ ശ്രമിക്കുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ള മാവോയിസ്റ്റുകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടത് അവിടങ്ങളിലെ സംസ്ഥാന സർക്കാരുകളാണ്... എന്നാൽ പല സംസ്ഥാന സർക്കാരുകളും എടുത്ത നടപടികൾ കൊണ്ട് അവർക്ക് വ്യാപകമായ ദുഷ്പേര് കേൾക്കേണ്ടി വന്നത് സിപിഐ (മാവോയിസ്റ്റ്) വിഭാഗത്തിൻറെ ഫലപ്രദമായ പ്രചാരണ വൈദഗ്ധ്യം കൊണ്ടാണ്.’

2013 ലെ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത് അല്പം വൈകിയാണ്. 2007 ലെ ഏതോ സമയത്ത് ജാർഖണ്ഡ്- ഒറീസ അതിർത്തി പ്രദേശത്ത് നടത്തപ്പെട്ട ഒരു സമ്മേളനത്തിൽ സിപിഐ (മാവോയിസ്റ്റുകൾ) ഒരു ഐകൃകണ്ഠേന തീരുമാനത്തിൽ എത്തുകയുണ്ടായി: “നഗരങ്ങളിലും മറ്റും വ്യാപിക്കുന്ന” പോരാട്ടങ്ങൾക്ക് അവരുടെ സായുധ സഹകരണം നൽകുക. ഇതിൻറെ ഒരു രീതി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിഷ്കളങ്കരായ വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് പ്രൊഫസർമാരും ലെക്ചറർമാരും വിഷലിപ്തമായ ഇടതുപക്ഷ സിദ്ധാന്തങ്ങൾ പാനീയമായി നൽകുകയായിരുന്നു. നഴ്സറി മുതൽ ദേശ- വിരുദ്ധ വിഷയങ്ങൾ പഠിപ്പിക്കുന്ന ഇന്നത്തെ “വിദ്യാഭ്യാസ” വ്യവസ്ഥിതി അവരുടെ ദൗത്യത്തെ അനായാസമാക്കിത്തീർത്തു.

അതു കൊണ്ട് സി എ എക്ക് എതിരെയുളള പ്രതിഷേധം എന്ന പേരിൽ ഇവർക്ക് ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിക്കാൻ കഴിയുമ്പോഴും, ഷഹീൻ ബാഗിൽ നഗര യുദ്ധം പ്രഖ്യാപിക്കുമ്പോഴും ഓർക്കണം ഇതിനെല്ലാം പിറകിൽ പതിറ്റാണ്ടുകളുടെ ക്ഷമാപൂർവ്വമായ വ്യക്തമായ പദ്ധതികളും പരിശ്രമങ്ങളും നടന്നിട്ടുണ്ടെന്ന്. ശഹീൻ ബാഗ് പ്രതിഷേധ സമരത്തിന് പിന്തുണയായി പങ്കെടുത്ത മുസ്ലിം വിഭാഗങ്ങളുടെ അത്രയും തന്നെ വലിയൊരു കൂട്ടം മാവോയിസ്റ്റ് ദേശദ്രോഹികൾക്കും ഉണ്ടായിരുന്നു എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. മുസ്ലീങ്ങളുടെ മതാന്ധത മൂലമുള്ള കലാപങ്ങൾ നമുക്ക് മനസ്സിലാക്കാം എന്നാൽ ഈ മാവോയിസ്റ്റുകൾ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് ചോദിച്ചാൽ : നമുക്ക് അധിക്ഷേപം മാത്രം ലഭിക്കും.

Also Read
Human Rights as an Interventionist Model Designed to Break the Sanatana Civilisation: Sample Amnesty International
സിവിൽ സൊസൈറ്റി എന്നത് ഫോർത്ത് ജനറേഷൻ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികൾ പുതുതായി ചേർത്ത വാക്കാണ്

ഇടതുപക്ഷ കലാപകാരികളുടെ ആവനാഴിയിലെ ഭയങ്കരമായ, എന്നാൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത മറ്റൊരു അസ്ത്രം സായുധ നക്സലുകളുടെ കീഴടങ്ങൽ എന്ന പ്രഹസനമാണ്. ഈ തീവ്രവാദികൾ താരതമ്യേന ലഘുവായ ശിക്ഷ ഏറ്റുവാങ്ങി മുഖ്യധാരാ സമൂഹത്തിൽ പുന പ്രവേശിക്കുകയും, മാവോയിസ്റ്റുകൾ അവരെ അക്കാദമിക വിഭാഗത്തിലും മാധ്യമങ്ങളിലും തിങ്ക്ടാങ്ക്കളിലും മറ്റും ജോലികൾ നൽകി പുനരധിവസിപ്പിക്കുകയും ചെയ്യുന്നു. അവിടെ അവർ അവരുടെ ദൗത്യം തുടർന്നു കൊണ്ടേയിരിക്കുന്നു: ഹിന്ദു സമൂഹത്തിന് എതിരെയും ഇന്ത്യാ രാജ്യത്തിനെതിരെയും യുദ്ധം നടത്തിക്കൊണ്ടിരിക്കുക എന്നുള്ള ഉള്ള ദൗത്യം.

സുഗമമായി എണ്ണയിട്ട്, തയ്യാറാക്കി നിർത്തിയ, പരസ്പരബന്ധിതമായ ഈ മെഷീൻ ആണ് കലാപങ്ങൾ കുത്തി പൊക്കുന്നതും, കത്വായിൽ നടന്നതു പോലെ ഒരു പഴയ ബലാത്സംഗത്തെ കുത്തിപ്പൊക്കി കൊണ്ടു വരുന്നതും, ഗൗരിലങ്കേഷ് പോലെയുള്ള ആരും അറിയപ്പെടാത്ത ഒരു തീവ്രവാദിയെ മരണശേഷം പുണ്യാളയാക്കി അവരോധിക്കുന്നതും, പ്രകാശ് രാജിനെ പോലെയുള്ള സ്ഥിര നിക്ഷേപങ്ങളെ വേണ്ട സമയത്ത് പ്രയോജനപ്പെടുത്തുന്നതും ഒക്കെ. വില്യം ലിൻഡിൻറെ വാക്കുകൾ വീണ്ടും നമുക്കൊന്ന് ശ്രവിക്കാം:

…[ഫോർത്ത് ജനറേഷൻ] യുദ്ധത്തിൽ ശത്രു അദൃശ്യൻ ആണ്, യുദ്ധം നടക്കുന്നത് പൊതുസമൂഹത്തിൻറെ നിയന്ത്രണത്തിനു വേണ്ടിയാണ്-പ്രലോഭിപ്പിച്ചും, ആളുകളുടെ ഹൃദയവും മനസ്സും നിയന്ത്രിച്ചു കൊണ്ടും... യുദ്ധവും സമാധാനവും തമ്മിലുള്ള അതിർവരമ്പുകൾ അവ്യക്തമായി, ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

എങ്ങനെയാണ് നമ്മൾ ഇതിനെ നേരിടുക?

തുടരും.

The Dharma Dispatch is now available on Telegram! For original and insightful narratives on Indian Culture and History, subscribe to us on Telegram.

logo
The Dharma Dispatch
www.dharmadispatch.in