ഫോർത്ത് ജനറേഷൻ യുദ്ധം ഇന്ത്യയ്ക്കെതിരെ ആരംഭിച്ചു കഴിഞ്ഞു: ഇങ്ങനെയാണത് ന്യൂജനറേഷനെ കീഴ്പ്പെടുത്തിയിരിക്കുന്നത്

ഭാരതത്തിനെ കീറി മുറിക്കാനും നശിപ്പിക്കുവാനും വേണ്ടി പുതുതായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫോർത്ത് ജനറേഷൻ യുദ്ധത്തിനെ കുറിച്ചുള്ള പരിചയപ്പെടുത്തൽ
ഫോർത്ത് ജനറേഷൻ യുദ്ധം ഇന്ത്യയ്ക്കെതിരെ ആരംഭിച്ചു കഴിഞ്ഞു: ഇങ്ങനെയാണത് ന്യൂജനറേഷനെ കീഴ്പ്പെടുത്തിയിരിക്കുന്നത്

Read this article in English

Also Read
The Fourth Generation War Has Already Entered India: Here's How it Has Taken Over GenNext
ഫോർത്ത് ജനറേഷൻ യുദ്ധം ഇന്ത്യയ്ക്കെതിരെ ആരംഭിച്ചു കഴിഞ്ഞു: ഇങ്ങനെയാണത് ന്യൂജനറേഷനെ കീഴ്പ്പെടുത്തിയിരിക്കുന്നത്

നരേന്ദ്രമോഡി ഡൽഹിയിൽ തുടർ ഭരണം പിടിച്ചതിനെക്കുറിച്ചുള്ള വിശകലനത്തിൻറെ ഒരു പുതിയ വീക്ഷണം, ആറു വർഷത്തിനു ശേഷം, ഒറ്റവാക്കിൽ: വെളിപ്പെടുത്തൽ.

അദ്ദേഹത്തിൻറെ മറ്റ് നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയായാലും ഒരു കാര്യം പകൽ വെളിച്ചംപോലെ വ്യക്തമാണ്: പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്രമോഡി ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്- കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ വ്യവസ്ഥിതിയെ നഗ്നരാക്കി പ്രദർശിപ്പിച്ചിരിക്കുന്നു. തൽഫലമായി നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്, പഴയ കഥയിലെ രാക്ഷസൻറെ ശിരസ്സ് ഛേദിച്ചെങ്കിലും അതിൻറെ ദുഷ്ടമായ ശരീര ഭാഗങ്ങൾ പലതും ക്രൂരതകളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നതാണ്.

ആലോചിച്ചുനോക്കുക, മരണത്തോടടുത്ത് രോഗ മൂർച്ഛയിൽ ആയിരിക്കുമ്പോഴും കോൺഗ്രസ് നട്ടുവളർത്തി കൊണ്ടു വന്ന രാഷ്ട്രീയവും സൈദ്ധാന്തികവുമായ വ്യവസ്ഥിതി അതിൻറെ നഗ്നമായ പ്രകടനം നടത്തി കൊണ്ടിരിക്കുന്നു. ഈ വ്യവസ്ഥിതിക്ക് അവർ ഇച്ഛിക്കുന്ന സമയത്ത് കലാപങ്ങളും ഹിംസയും മറ്റും നടത്താനും ആളുകളെ വിഡ്ഢികളാക്കാനും കഴിയുന്നു. ഇത് ഏതു വിഷയത്തിൽ ആയാലും, ഏത് നഗരത്തിലോ ഗ്രാമത്തിലോ ആയാലും, അവർ നിശ്ചയിക്കുമ്പോൾ ഇത് നടത്താൻ കഴിയുന്നു. ഇത് രാഷ്ട്രത്തിനും സമൂഹത്തിനും എത്ര നഷ്ടം വരുത്തിയാലും.

അടുത്തകാലത്തായി ഒരുപറ്റം ഐആർഎസ് ഓഫീസർമാർ ധനകാര്യ മന്ത്രാലയത്തിൻറെ അനുവാദം കൂടാതെ ഒരു “നികുതി വർധന” റിപ്പോർട്ട് തോന്ന്യവാസം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് നോക്കുക. ഇവരിൽ ഒരാളുടെ, പ്രശാന്ത് ഭൂഷൻറെ ( ഇതൊരു ശപിക്കപ്പെട്ട നാമം ആണെന്നാണ് ഞാൻ സംസാരിച്ച ഒരു ജ്യോതിഷി പറഞ്ഞത്) ഭാര്യ ബെഗുസരായ്യിൽ നിന്നുള്ള കോൺഗ്രസിൻറെ എംഎൽഎയാണ്. അല്ലെങ്കിൽ അടുത്തയിടെ കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിൽ പോകുവാനായുള്ള ട്രെയിൻ യാത്ര കൂലി തങ്ങൾ നൽകും എന്നുള്ള കോൺഗ്രസിൻറെ വീമ്പു പറച്ചിൽ നോക്കുക; ഇവിടുത്തെ പ്രധാന കാര്യം കോൺഗ്രസിൻറെ പെട്ടെന്നുണ്ടായ മഹാമനസ്കത അല്ല, ഇവിടുത്തെ പ്രശ്നം ഈ വാർത്താ പ്രചാരണം കൊണ്ട് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ പലായനം ചെയ്യുവാൻ ആരംഭിക്കുകയും, അതു മോഡി സർക്കാരിൻറെ കൊറോണ വൈറസ് രോഗ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തതാണ്.

ഇതൊക്കെ മുൻപു പറഞ്ഞ വ്യവസ്ഥിതിയുടെ ആവനാഴിയിൽ നിന്ന് ഉതിർന്നു വരുന്ന വസ്ത്രങ്ങളിൽ ഏറ്റവും പുതിയതൊന്നു മാത്രമാണ്. ഇതിൻറെയെല്ലാം അവിതർക്കിതമായ ഉദ്ദേശ്യം ഒന്നുമാത്രം :ഭാരതത്തിലെ ജനങ്ങൾ ഞങ്ങളെ ഭരണത്തിൽ നിന്ന് നിഷ്കാസിതർ ആക്കിയിരിക്കുന്നു, അതുകൊണ്ട് ഞങ്ങൾ ഈ രാജ്യത്തിന് തീയിടുന്നതാണ്. ഇതിലെ അസന്നിഗ്ധമായ മറ്റൊരു വസ്തുത ഇതാണ്: നിങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നുവെങ്കിൽ കോൺഗ്രസിനെ തീർച്ചയായും വെറുത്തിരിക്കും. പരമാർത്ഥത്തിൽ ഇതേ പാർട്ടി തന്നെയാണ് പ്രസ്താവിച്ചത് മോഡി ഗവൺമെൻറ് പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ആക്രമണം നടത്തിയത് ഭരണത്തിൽ തിരിച്ചു വരുവാൻ വേണ്ടിയാണെന്ന്.

Also Read
The Face of a Communist Civil War Inside JNU: Nothing Revolutionary About the AISA
ഫോർത്ത് ജനറേഷൻ യുദ്ധം ഇന്ത്യയ്ക്കെതിരെ ആരംഭിച്ചു കഴിഞ്ഞു: ഇങ്ങനെയാണത് ന്യൂജനറേഷനെ കീഴ്പ്പെടുത്തിയിരിക്കുന്നത്

ഐആർഎസ് ഓഫീസർമാരുടെ “റിപ്പോർട്ടും” കൈ ചൂണ്ടുന്നത് ഇതേ “ഇന്ത്യക്ക് തീയിടുക” എന്നുദ്ദേശ്യം ഉള്ള കോൺഗ്രസിലെ ഉപജാപക സംഘത്തിൻറെ നേർക്കാണ്. ഇതിനെയൊക്കെ കുറേ അസംതൃപ്തരായ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ചെയ്തികൾ ആയി അവഗണിക്കുന്നത് തെറ്റാണ്. വാസ്തവത്തിൽ ഇത് പ്രധാനമന്ത്രി മോഡി പ്രതിനിധാനം ചെയ്യുന്ന ഭാരത ദേശത്തിന് നേരെയുള്ള യുദ്ധത്തിലെ ഓരോ ആയുധം മാത്രമാണ്.

സാങ്കൽപ്പികമായ ഒരു യുപിഎ-3 നെക്കുറിച്ച് ചിന്തിച്ചു നോക്കുക

ഇനി വേറൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ: 2019 ൽ യുപിഎ 3 അധികാരത്തിൽ തിരിച്ചു വന്നു എന്ന് കരുതുക. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നരേന്ദ്രമോഡിയുടെ വിധി എന്താകുമായിരുന്നു. ഈ രണ്ട് കാര്യങ്ങളെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുക.... വാസ്തവത്തിൽ, ഓരോ പ്രാവശ്യവും പല തലങ്ങളിൽ നിന്ന് പല രീതികളിലുള്ള കുപ്രചരണങ്ങൾ, വാർത്തകൾ അഭിപ്രായങ്ങൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നത് വിമർശനം കൂടാതെ സ്വീകരിക്കുന്നതിനു മുൻപ് ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുക.

വളരെ ഉയർന്ന തലത്തിൽ, ഈ പ്രതിഭാസത്തിൻറെ പ്രത്യാഘാതങ്ങൾ ഇതൊക്കെയാണ്: അധികാരമില്ലാത്ത കോൺഗ്രസിന് രാജ്യം മുഴുവനും കലാപം അഴിച്ചുവിടാൻ കഴിയുമെങ്കിലും, അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് നമുക്ക് തരുന്നത് ആർടിഇ, കമ്മ്യൂണൽ വയലൻസ് ബിൽ, പട്ടാളക്കാരുടെ മതപരമായ തലയെണ്ണൽ, കപടമായ ഹിന്ദു തീവ്രവാദ പ്രചാരണം, കള്ളക്കേസുകൾ ചമച്ച് ആർഎസ്എസ് നേതാക്കന്മാരെ ജയിലിൽ ഇടുക തുടങ്ങിയതൊക്കെയാണ്.

ഞങ്ങൾ മറ്റൊരിടത്ത് വിശദീകരിച്ചതുപോലെ, ഇന്ന് കോൺഗ്രസ് പാർട്ടി എന്നത് ബ്രേക്കിംഗ് ഇന്ത്യ ഫോഴ്സസ് (രാജ്യത്തെ നശിപ്പിക്കുന്ന ശക്തികളുടെ), ഇവരുടെ പരസ്പര ബന്ധിത ശൃംഖലയുടെ വിഷലിപ്തത ലോകത്ത് ഒരു സംഘടനയ്ക്കും കാണുമെന്നു തോന്നുന്നില്ല, രാഷ്ട്രീയ പ്രതിനിധി ആയിത്തീർന്നിരിക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട തങ്ങളുടെ ഭരണം കൊണ്ട് അവർ നേടിയ രാഷ്ട്രീയ ശക്തിയും നേട്ടവും അതിൻറെ വിഷലിപ്തമായ പാരമ്യത്തിൽ എത്തിയത് 2004- 2014 കാലഘട്ടത്തിലായിരുന്നു. ഇവർ ഭരണത്തിൽ ആയിരുന്നപ്പോൾ തങ്ങളുടെ ശരിയായ സ്വഭാവം ആയ ബ്രേക്കിംഗ് ഇന്ത്യ ഫോഴ്സസ്നെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി എന്ന വാസ്തവം സമർത്ഥമായി മറച്ചു വെക്കുകയും, ഇപ്പോൾ അവർഫോർത്ത് ജനറേഷൻ വാർ (നാലാം തലമുറ യുദ്ധം)അഴിച്ചുവിടുകയും ചെയ്തിരിക്കുന്നു.

Also Read
The Communist Subversion of India Explained: A History of 100 Years
ഫോർത്ത് ജനറേഷൻ യുദ്ധം ഇന്ത്യയ്ക്കെതിരെ ആരംഭിച്ചു കഴിഞ്ഞു: ഇങ്ങനെയാണത് ന്യൂജനറേഷനെ കീഴ്പ്പെടുത്തിയിരിക്കുന്നത്
Also Read
The Communist Subversion of India Explained: Takeover of the Congress Party
ഫോർത്ത് ജനറേഷൻ യുദ്ധം ഇന്ത്യയ്ക്കെതിരെ ആരംഭിച്ചു കഴിഞ്ഞു: ഇങ്ങനെയാണത് ന്യൂജനറേഷനെ കീഴ്പ്പെടുത്തിയിരിക്കുന്നത്

ഇന്ത്യക്ക് നേരെ കോൺഗ്രസ്- കമ്മ്യൂണിസ്റ്റുകാർ നടത്തുന്ന യുദ്ധത്തിലെ ആയുധങ്ങൾ

ഈ വിഷയത്തിലേക്ക് വിശദമായി കടക്കുന്നതിനു മുൻപ് 2014 ലും പിന്നീട് 2019 ലും നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിത്തീർന്നത് മുതൽ നടന്ന ചില പ്രധാന സംഭവങ്ങളെ അവലോകനം ചെയ്യാം.

തുടർച്ചയായ, നിരന്തരമായ ശ്രമങ്ങളിലൂടെ എല്ലാവിധത്തിലും നമ്മുടെ രാജ്യത്തെ താറു മാറാൻ ശ്രമിക്കുക: ഭാരതത്തിൻറെ സമ്പത്ത് വ്യവസ്ഥയെ തകർക്കുക. ഉദാഹരണത്തിന്, ദേശീയ തലത്തിലുള്ള വലിയ നിർമാണ പ്രവർത്തനങ്ങളെ തടയുവാനായി കോടതിയിൽ അനാവശ്യമായ പൊതുതാൽപര്യ ഹർജികൾ (പി ഐ എൽ) ഫയൽ ചെയ്യുക, ഈ ഉദ്ദേശത്തിലേക്കായി തങ്ങളുടെ സ്വാധീനത്തിന് വഴങ്ങുന്ന ഒരു ഉദ്യോഗസ്ഥ വൃന്ദത്തെയും ജുഡീഷ്യൽ സമ്പ്രദായത്തെയും സൃഷ്ടിക്കുക.

  • നമ്മുടെ സേനയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക. ക്രമ സമാധാനപാലകരുടെ മനോ വീര്യത്തെ ദുർബലം ആക്കുക·

  • സനാതന പാരമ്പര്യത്തിൻറെ വേരുകൾക്ക് നേരെ ചെറുതും വലുതുമായ ആക്രമണങ്ങൾ, അവരുടെ ആഘോഷങ്ങളെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും അവഹേളിച്ചു കൊണ്ട് നടത്തുക.

  • അവാർഡ് വാപ്പസി, അസഹിഷ്ണുത, ഗോഹത്യ,ഗോ സംരക്ഷകർ കള്ളക്കടത്തുകാരെ തല്ലിക്കൊന്നെന്ന് പ്രചരിപ്പിക്കുക, ബലാൽസംഗങ്ങൾ എന്നിങ്ങനെയൊക്കെയുള്ള ഇല്ലാത്ത പ്രശ്നങ്ങൾ കൽപ്പിച്ച് ഉണ്ടാക്കുക.

  • ജാതിയവും സാമൂഹികവുമായ സംഘടനകളെ പ്രകോപിപ്പിച്ച് സർക്കാരിനെതിരെ നിരന്തര സമരങ്ങൾ സംഘടിപ്പിക്കുക. ഈ കലാപങ്ങൾ ഒന്നു പോലും സർക്കാരിനെ ഭരണത്തിൽ നിന്ന് നിഷ്കാസിതരാക്കാൻ വേണ്ടിയുള്ളതല്ല, മറിച്ച് അവരെ തങ്ങളുടെ ദൗത്യം നിർവഹിക്കുന്നതിൽ നിന്ന് തടയാൻ വേണ്ടിയാണ്.

  • ഇവരുടെ ഹൈ ക്ലാസ് കോൾഗേൾമാരെ ഒരുമിപ്പിച്ച് ആക്രമിക്കുക: മാധ്യമങ്ങൾ, വിദ്യാഭ്യാസ വിദഗ്ധർ, ബുദ്ധിജീവികൾ, സിനിമ നടൻമാർ തുടങ്ങിയവരെ സംഘടിപ്പിച്ച് ഈ സംഭവങ്ങളെ പെരുപ്പിച്ചു കാണിക്കുകയും സർക്കാരിനെ നാണം കെടുത്തുകയും ചെയ്യുക.

  • ഇന്ത്യൻ ഗവൺമെൻറിനെ തകിടം മറിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആഗോള ശക്തികളുമായി സന്ധി ചെയ്യുക.

ഇന്ത്യാ ഗവൺമെൻറിനെതിരെ ഇങ്ങനെയൊക്കെയുള്ള യുദ്ധങ്ങൾ ഒക്കെ തുടങ്ങിയത് 2014 ന് ശേഷം മാത്രമാണെന്ന് കരുതുന്നത് തികച്ചും വിഡ്ഢിത്തം ആവും. ഇതൊക്കെ വെറും ജാതി, മത സാമ്പത്തിക സംഘടനകൾ മാത്രമല്ല, ഇതൊക്കെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിസിപിഐ) ആവനാഴിയിലെ ഓരോ ആയുധങ്ങളാണ്. കോൺഗ്രസ്സും അവരുടെ ബ്രേക്കിംഗ് ഇന്ത്യ സിൽബന്ധികളും ഭരണത്തിലായിരുന്നിടത്തോളം കാലം അവർ ഈ ആയുധങ്ങൾ ഒക്കെ സമർഥമായി ഒളിപ്പിച്ചു വച്ചു. ഇപ്പോൾ ഇവയെല്ലാം എല്ലാ മറയും നീക്കി പുറത്തു വന്നിരിക്കുന്നു.

സ്ഥിരമായി വാർത്തകളിൽ വന്നുകൊണ്ടിരുന്ന രണ്ട് പ്രധാന സംഭവങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമായത് ശ്രദ്ധിക്കുക:

  1. പാകിസ്താൻ കയറ്റുമതി ചെയ്യുന്ന ജിഹാദി തീവ്രവാദം. യുപിഎ ഭരണം നടത്തിക്കൊണ്ടിരുന്നപ്പോൾ ഓരോ ആഴ്ചയിലും ശരാശരി ഒരു തീവ്രവാദി ആക്രമണം വീതം നടന്നിരുന്നു.

  2. മാവോയിസ്റ്റ് തീവ്രവാദം. ഇതിൻറെ പാരമ്യത്തിൽ അതു 14 സംസ്ഥാനങ്ങളിൽ 303 ജില്ലകളിൽ വ്യാപിച്ചിരുന്നു.... അന്നു ദേശീയസുരക്ഷാ സംവിധാനങ്ങളിൽ ഉള്ളവരെല്ലാം സ്ഥിരമായി ഭീതിതമായ റെഡ് കോറിഡോർനെ കുറിച്ച് വാർത്തകൾ നൽകിക്കൊണ്ടിരുന്നു. ഓർക്കുന്നുണ്ടോ?

Also Read
The Communist Death Vault: A Little Known Anecdote about JNU
ഫോർത്ത് ജനറേഷൻ യുദ്ധം ഇന്ത്യയ്ക്കെതിരെ ആരംഭിച്ചു കഴിഞ്ഞു: ഇങ്ങനെയാണത് ന്യൂജനറേഷനെ കീഴ്പ്പെടുത്തിയിരിക്കുന്നത്

2018 ൽ നിന്നുള്ള ഒരു വാർത്താ റിപ്പോർട്ട് നൽകുന്ന വിവരങ്ങൾ നോക്കാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നത് രാജ്യത്തുള്ള 44 ജില്ലകൾ ഇടതുപക്ഷ എക്സ്ട്രീമിസത്തിൽ നിന്ന് ( Lwe ) പൂർണമായും മുക്തരായിരിക്കുന്നു എന്നാണ്, അത് ഇപ്പോൾ വെറും 30 ജില്ലകളിലായി ചുരുങ്ങിയിരിക്കുന്നു ...എൽഡബ്ലിയുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ 25 ശതമാനത്തോളം കുറഞ്ഞിരിക്കുന്നു, സുരക്ഷാ ഭടന്മാരുടെ കൊലപാതകങ്ങൾ 42% കുറഞ്ഞിരിക്കുന്നു. ഇത് ഇത് 2014 മെയ് മാസം മുതൽ 2017 ഏപ്രിൽ വരെയുള്ള ഉള്ള കാലഘട്ടത്തെ 2011 മെയ് മുതൽ 2014 ഏപ്രിൽ വരെയുള്ള കാലഘട്ടവുമായി താരതമ്യം ചെയ്തതാണ്...കഴിഞ്ഞ വർഷം, നക്സൽ തീവ്രവാദികളെ കൊന്നൊടുക്കുന്നത് 65% വർദ്ധിച്ചിരിക്കുന്നു, കൂടാതെ തീവ്രവാദികളുടെ കീഴടങ്ങലും 185 ശതമാനം വർദ്ധിച്ചിരിക്കുന്നു.

ഇടതുപക്ഷ തീവ്രവാദം നമ്മളെ ബൗദ്ധികമായി ആക്രമിച്ചു കഴിഞ്ഞിരിക്കുന്നു

തീർച്ചയായും ഇത് ആഹ്ലാദത്തിന് വകയുള്ളതാണ്, എന്നാൽ നമ്മൾ അവഗണിക്കുന്നത് അല്ലെങ്കിൽ ശ്രദ്ധിക്കാത്ത ഭീകരമായ വസ്തുത, നമ്മുടെ കണ്മുൻപിൽ തന്നെ ഒളിച്ചിരിക്കുന്നു: ഇടതു പക്ഷ തീവ്രവാദം കഴിഞ്ഞ 15 വർഷങ്ങളായി നമ്മുടെ നഗരങ്ങളിലെ സ്വീകരണ മുറികൾ നിശബ്ദമായി കീഴടക്കുകയും, കുട്ടികളുടെ മനസ്സിനെ കൈപ്പിടിയിൽ ആക്കി അവരുടെ യാഥാർത്ഥ്യബോധത്തെ തകിടം മറിക്കുകയും ചെയ്തിരിക്കുന്നു.

വെറുതെ ഒരു ചോദ്യം:ഗുർമെഹർ കൗർ, സ്വരാ ഭാസ്കർ, ഹാർദിക് -അൽപേഷ് -ജിഗ്നേഷ് (എച്ച് എ ജെ) എന്ന മൂവർ, ഇതു പോലെയുള്ള മറ്റ് ക്രിമിനലുകൾ തുടങ്ങിയവരൊക്കെ നക്സലുകൾ ആണെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ അത് വിശ്വസിക്കുമോ? ഇല്ല. ഇത് പറയുന്ന ആളുടെ മാനസിക നില തകരാറിലാണെന്നേ നിങ്ങൾ കരുതുകയുള്ളൂ, കൃത്യമായി അതുതന്നെയാണ് അവരുടെ ഉദ്ദേശ്യവും. ഈ വിധ്വംസനം അതിൻറെ പൂർണ്ണതയിൽ എത്തിയ ദുഷ്ട, സൈദ്ധാന്തിക കലാരൂപം രൂപമാണ്, ഇത് ഒടുവിലായി നടപ്പിൽ വരുത്തിയത് പഴയ സോവിയറ്റ് യൂണിയനിൽ ആയിരുന്നു. അതിനുശേഷം അതിൻറെ ഘോര രൂപത്തിൽ ഇവിടെ തിരിച്ചു വന്നിരിക്കുന്നു.

Also Read
The Calcutta Line of the Communist Party of India and the Train of its Continuing Treachery
ഫോർത്ത് ജനറേഷൻ യുദ്ധം ഇന്ത്യയ്ക്കെതിരെ ആരംഭിച്ചു കഴിഞ്ഞു: ഇങ്ങനെയാണത് ന്യൂജനറേഷനെ കീഴ്പ്പെടുത്തിയിരിക്കുന്നത്

നിങ്ങൾക്ക് ഒരു താത്വിക ചിന്താഗതിയോടും “അഭിനിവേശം” ഇല്ലെങ്കിലും നമ്മുടെ ദൈനംദിന ജീവിതത്തിൽ കേട്ടു കൊണ്ടിരിക്കുന്ന ചില വാക്കുകളും പ്രയോഗങ്ങളും ശ്രദ്ധിക്കുക: സവർണ്ണരുടെ പ്രത്യേക അവകാശങ്ങൾ, എൽജിബിടി (സ്വവർഗ്ഗ സ്നേഹികൾ, ഹിജഡകൾ തുടങ്ങിയവർ) ബ്രാഹ്മണാധിപത്യം, സ്ത്രീവിരോധം, ഫാറ്റ് ഷെയ്മിങ് (തടിയൻ എന്ന് അധിക്ഷേപിക്കുക) സ്ലട് ഷൈമിംഗ് (വേശ്യ എന്ന് അധിക്ഷേപിക്കുക) ഫുഡ് ഫാസിസം, ഡ്രസ്സ് ഫാസിസം, ട്രിഗറിഇങ് (പ്രകോപിപ്പിക്കുക), സേഫ് സ്പേസസ് (രക്ഷാ കേന്ദ്രങ്ങൾ) ബലാൽസംഗ സംസ്കാരം...പട്ടിക അങ്ങനെ അനന്തമായി നീളുന്നു. ഇവയൊക്കെ ഞാൻ ഒരു ക്രമവും ഇല്ലാതെ നൽകിയതാണ്. ഈ സങ്കേതങ്ങളുടെ പട്ടിക എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾക്ക് ഈ സങ്കേതങ്ങളെ അസംബന്ധം എന്ന് തള്ളിക്കളയുകയോ അല്ലെങ്കിൽ നിർവികാരമായി വീക്ഷിക്കുകയോ ചെയ്യാം. എന്നാൽ ഇന്ന് ഈ പദാവലികൾ സത്യം ആണെന്ന് കരുതി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു തലമുറ തന്നെയുണ്ട്. ഇവിടെ ഉദിക്കുന്ന ഒരു ചോദ്യം: എന്തുകൊണ്ടാണ് ഒരു പതിറ്റാണ്ടിനു മുൻപ് ഈ പദാവലികൾ ഇത്രയും വ്യാപകവും സർവ സാധാരണവും ആയിത്തീരാഞ്ഞത് ?

സനാതന നാഗരികതയ്ക്കെതിരെയുള്ള നഗ്നമായ യുദ്ധം

സംശയലേശമെന്യേ പറയാവുന്നത്, ഈ സങ്കേതങ്ങൾ എല്ലാം കമ്മ്യൂണിസത്തിൻറെ മൂല രൂപത്തിലുള്ള ഏറ്റവും പുതിയ പ്രകടനങ്ങൾ ആണെന്നാണ്. അതുകൊണ്ടാണ് അവയെ തനിച്ച് ഓരോന്നായി എടുത്തതിൻറെ പ്രത്യേക പ്രതിഭാസത്തെക്കുറിച്ച് പരിശോധിക്കുന്നത് മഠയത്തരം ആകുന്നത്. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന സംഘടനാ പ്രവർത്തനങ്ങളാണ്, ഇവ ബാഹ്യമായി വെളിപ്പെടുന്നില്ലെങ്കിലും അവയുടെ ആന്തരികമായ സമന്വയത്തിലൂടെ, അവ ആഗോള തലത്തിലുള്ള ഹിംസാത്മകമായ ഒരു വിഷ വാതകം പോലെയാണ്, സമീപഭാവിയിൽ ഒന്നും ഇതിനെ പ്രതിരോധിക്കാനുള്ള മുഖംമൂടി കണ്ടു പിടിക്കപ്പെടും എന്നു തോന്നുന്നില്ല. ഇതൊരു വ്യത്യസ്തമായ സായുധ വിപ്ലവം ആണ്. ഇവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് നമുക്ക് ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമുള്ള തലങ്ങളിലാണ്. 15 വർഷം മുൻപ് ഉണ്ടായിരുന്നതിന് വിരുദ്ധമായി അവരുടെ ഇന്നത്തെ രീതി, പലവിധത്തിലുള്ള നിരന്തരമായ ആക്രമണമാണ്. നമ്മുടെ പശ്ചാത്തലത്തിൽ, ഇത് സനാതന സംസ്കാരത്തിന് എതിരെയുള്ള, ലോകത്തിൽ ഇന്നും നിലനിൽക്കുന്ന അബ്രഹാമിക മതം അല്ലാത്ത ഒരേയൊരു കോട്ട ഭാരതവർഷം മാത്രമാണല്ലോ,നഗ്നമായ കൊടും യുദ്ധം തന്നെയാണ്.

Also Read
Why we Should Question The Credibility of our Illiterate Left-Liberal Mullahs
ഫോർത്ത് ജനറേഷൻ യുദ്ധം ഇന്ത്യയ്ക്കെതിരെ ആരംഭിച്ചു കഴിഞ്ഞു: ഇങ്ങനെയാണത് ന്യൂജനറേഷനെ കീഴ്പ്പെടുത്തിയിരിക്കുന്നത്

സനാതന സംസ്കാരത്തിനു മേലെയുള്ള ഇതിൻറെ പൂർണമായ, സർവ സംഹാരിയായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ ഞാൻ വായനക്കാരോട് ജോർജ് ഓർവെലിൻറെ ഭീതിതമായ വാക്കുകൾ ഹൃദിസ്ഥമാക്കാൻ അഭ്യർത്ഥിച്ചു കൊള്ളുന്നു.

പണ്ട് നടന്നിരുന്ന പ്രഭു വാഴ്ചയിൽ നിന്ന് ഇന്ന് നമ്മൾ വ്യത്യസ്തരായിരിക്കുന്നത് നമ്മൾ ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ ബോധവാന്മാരാണ് എന്നതിലാണ്. മറ്റുള്ളവരെല്ലാം തന്നെ, നമ്മളോട് സാമ്യമുണ്ടായിരുന്നവരെയും ഉൾപെടുത്താം, ഭീരുക്കളും കാപട്യക്കാരും ആയിരുന്നു. ജർമൻ നാസികളും റഷ്യൻ കമ്മ്യൂണിസ്റ്റുകാരും അവരുടെ മാർഗ്ഗങ്ങളിൽ നമ്മളോട് ഏതാണ്ട് അടുത്തു വന്നിരുന്നു എങ്കിലും അവർക്ക് അവരുടെ ഉദ്ദേശ്യങ്ങൾ അംഗീകരിക്കുന്നതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. അവർ അഭിനയിച്ചത്, അതിലവർ വിശ്വസിച്ചിരുന്നിരിക്കാം, അവരുടെ അധികാര വാഴ്ച, ഹ്രസ്വ കാലത്തേക്ക് മാത്രമാണെന്നായിരുന്നു, അതായത് കുറച്ചു കാലങ്ങൾക്കു ശേഷം, സ്വർഗ്ഗ സമാനമായ ഒരു കാലഘട്ടം വന്ന് എല്ലാവരും തുല്യരും സ്വതന്ത്രരും ആയി തീരുമെന്നായിരുന്നു. നമ്മൾ അവരെ പോലെയല്ല, നമ്മൾക്ക് വ്യക്തമായി അറിയാം, ആരെങ്കിലും അധികാരം പിടിക്കുന്നത് ഉപേക്ഷിക്കാൻ വേണ്ടിയല്ലെന്ന്. അധികാരം ഒരു മാർഗ്ഗം അല്ല, അത് ഒരു ലക്ഷ്യം തന്നെയാണ്. ഒരാൾ സ്വേച്ഛാധിപത്യം സ്ഥാപിക്കുന്നത് വിപ്ലവം സംരക്ഷിക്കാൻ വേണ്ടിയല്ല; ഒരാൾ വിപ്ലവം നടത്തുന്നത് സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ വേണ്ടി തന്നെയാണ്. മതഭ്രാന്ത് മൂലമുള്ള ഹിംസ ഹിംസയ്ക്ക് വേണ്ടി തന്നെയാണ്, പീഡനങ്ങളുടെ ഉദ്ദേശ്യവും പീഡനം തന്നെയാണ്. അധികാരത്തിൻറെ ഉദ്ദേശ്യവും അധികാരം തന്നെയാണ്. ഇപ്പോൾ നിങ്ങൾക്ക് എന്നെ മനസ്സിലായി തുടങ്ങുന്നുണ്ട്.

ഇത് ഓർവെലിൻറെ ഐതിഹാസിക ഗ്രന്ഥമായ 1984 ൽ ഒബ്രയൻ എന്ന സ്വേച്ഛാധിപതി പറയുന്നതാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഈ വരികൾ രാക്ഷസനായ ജോർജ് സോറോസ് സംസാരിക്കുന്നതായി നമുക്ക് മനസ്സിലാക്കാം.

പരമാർത്ഥത്തിൽ 1984,ആനിമൽ ഫാം തുടങ്ങിയ ഗ്രന്ഥങ്ങൾക്ക് നമ്മൾ ഓർവെലിനോട് എന്നും കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻറെ കാൽപ്പനിക, അരാജക ലോകത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങൾ എല്ലാം ഇന്ന് സത്യമായി ഭവിച്ചിരിക്കുന്നു. അതിൽ ഓർവൽ സ്വേച്ഛാധിപതിയുടെ ഇരട്ടത്താപ്പ് നയത്തെ കുറിച്ച് പ്രതിപാദിക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് രാമചന്ദ്ര ഗുഹ ഓർവെലിനെ ഉദ്ധരിക്കുന്നതാണ്. അദ്ദേഹം ഈ ഇരട്ടത്താപ്പ് നയത്തെ കുറിച്ച് പറയുമ്പോൾ, നമുക്ക് ഇന്ത്യയിലെ തന്നെയല്ല ആഗോള മാധ്യമങ്ങളിലെല്ലാം തന്നെയും നടന്നു കൊണ്ടിരിക്കുന്ന തീവ്ര ഇടതുപക്ഷ കാപട്യത്തെ കാണാവുന്നതാണ്. ഓർവെൽ ദ്വയവിധമായ ചിന്തയെ കുറിച്ച് പ്രതിപാദിക്കുമ്പോൾ നമ്മുടെ മുമ്പിൽ വരുന്നത്, മുൻപ് മാർക്സിസ്റ്റുകൾ ആയിരുന്നിട്ട് ഇന്ന് ആർഎസ്എസുകാരെക്കാളും കൂടിയ ഹിന്ദുത്വ വാദികളായവരാണ്...ഇതൊരു നീണ്ട പട്ടികയാണ്. അദ്ദേഹത്തിൻറെ 1984-ലെ മിനിസ്ട്രി ഓഫ് ലൗവിനെ കുറിച്ച് ഓർത്താൽ നമ്മുടെ ഓർമ്മയിൽ വരുന്നത്, അരക്കിറുക്കൻമാരായ പ്രൊഫസർമാരും, കഞ്ചാവ് ലഹരിയിലമരുന്ന ബുദ്ധിജീവികളും, അവരുടെ സിൽബന്ധികൾ ആയ മരപ്പട്ടികളും, ഇവർ വമിച്ചു കൊണ്ടിരിക്കുന്ന മണ്ണെണ്ണ പുകച്ചുരുളുകൾ ആയ “സേഫ് സ്പേസ്” , “നോട്ട് ഗിവിങ് ഒഫൻസ്” (ആരെയും വേദനിപ്പിക്കാതെ), “ദി നീട് ടു ലൗ” (സ്നേഹത്തിൻറെ ആവശ്യകത), കൂടാതെ ഇവരുടെയൊക്കെ ഏറ്റവും പുതിയ ഭോഷ്ക്കായ “ഹീലിംഗ്” (ചികിത്സിച്ചു ഭേദമാക്കുക) ഒക്കെയാണ്.

ഈ പ്രതിഭാസത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുവാനായി, അവയുടെ വേരുകളിലേക്ക് നമ്മൾ ഇറങ്ങിയേ തീരൂ: എപ്പോൾ, എവിടെ, എങ്ങിനെയാണ് കമ്മ്യൂണിസത്തിൻറെ മൂല സിദ്ധാന്തങ്ങൾ ഉത്ഭവിച്ചത്, ഇന്നവർ എങ്ങനെയാണ് ഭാരതത്തിൽ ഇത്ര ശക്തിപ്രാപിച്ചത്, ഈ ശക്തിയുടെ പ്രകടമായ ഉദ്ദേശം സനാതന നാഗരികതയെ നിശേഷം നശിപ്പിക്കുകയാണ്. ഇതാണ് ഫോർത്ത് ജനറേഷൻ വാർ എന്നറിയപ്പെടുന്നത്.

തുടരും.

The Dharma Dispatch is now available on Telegram! For original and insightful narratives on Indian Culture and History, subscribe to us on Telegram.

logo
The Dharma Dispatch
www.dharmadispatch.in